
തിരുവനന്തപുരം: നാല് വകുപ്പുകളും അതിലെ തെളിവുകളും വിശകലനം ചെയ്താണ് ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്. 302, 328, 364, 201 വകുപ്പുകളാണവ.
കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, വിഷം നൽകൽ, പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മലകുമാരൻ നായർക്കെതിരെ തെളിവ് നശിപ്പക്കൽ വകുപ്പ് മാത്രമാണ് ചുമത്തിയിരിക്കുന്നത്. പരമാവധി ഏഴ് വർഷം ശിക്ഷ ലഭിക്കാം.
അതേസമയം, കോടതി വെറുതേവിട്ട ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെതിരെ തെളിവുകളില്ലായിരുന്നു. ഷാരോണിന് വിഷം നൽകിയ കുപ്പി റബ്ബർ പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞെത് താനാണെന്ന് അവർ സമ്മതിച്ചിരുന്നു. ഇത് കുറ്റസമ്മതമൊഴിയാണ്.
ഷാരോണിനെ കൊലപ്പെടുത്താൻ കളനാശിനി വാങ്ങിക്കൊണ്ടുവന്നത് നിർമ്മലകുമാരനായിരുന്നു. ഇത് ഗ്രീഷ്‌മയുടെ വീടിന് സമീപത്തുള്ള ഷെഡിലാണ് സൂക്ഷിച്ചിരുന്നത്. സംഭവശേഷം മിച്ചമുണ്ടായിരുന്ന കീടനാശിനിയും കുപ്പിയും നശിപ്പിച്ച് തെളിവ് ഇല്ലാതാക്കിയതും നിർമ്മലകുമാരനാണ്.
പ്രതീക്ഷിച്ച വിധിയാണ്. പ്രോസിക്യൂഷൻ വലിയ വെല്ലുവിളിയാണ് നേരിട്ടത്. സാഹചര്യത്തെളിവുകൾ മാത്രമാണ് ഉണ്ടായിരുന്നത്. അന്വേഷണസംഘം അവ കൃത്യമായി കണ്ടെത്തി. ഡിജിറ്റൽ തെളിവുകളും ഹാജരാക്കിയത് ഗുണംചെയ്തു
- വിനീത്കുമാർ, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |