
കൽപ്പറ്റ: വയനാട് ഡി.സി.സി ട്രഷറർ എൻ.എം വിജയൻ,മകൻ ജിജേഷ് എന്നിവരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇന്നലെ വയനാട് ഡി.സി.സി ഓഫീസിൽ പൊലീസ് പരിശോധന നടത്തി. സുൽത്താൻ ബത്തേരി ഡിവൈ.എസ്എ.പി അബ്ദുറഹീമിന്റെ നേതൃത്വത്തിൽ കേസിൽ പ്രതിചേർക്കപ്പെട്ട ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന.ഓഫീസിലെ രേഖകളും മിനുട്ട്സ് ബുക്കിലെ വിജയന്റെ ഒപ്പുകളും പൊലീസ് പരിശോധിച്ചു. രേഖകൾ ഒന്നും തന്നെ പൊലീസ് കൊണ്ടുപോയിട്ടില്ലെന്ന് ഡി.സി.സി ഓഫീസിന്റെ ചുമതലയുള്ള നേതാക്കൾ പറഞ്ഞു. ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയാണ് ഡി.സി.സി ഓഫീസിലേക്ക് പൊലീസ് എത്തിയത്. രണ്ടുദിവസമായി കേസിൽ എൻ.ഡി അപ്പച്ചനെയും മുൻ കോൺഗ്രസ് നേതാവ് കെ.കെ ഗോപിനാഥനേയും അന്വേഷണസംഘം ചോദ്യം ചെയ്തു വരികയാണ്. ഇതിനിടയിലാണ് പൊലീസ് ഡി.സി.സി ആസ്ഥാനത്തും പരിശോധനയ്ക്ക് എത്തിയത്.
സുധാകരൻവിജയന്റെ
വീട് സന്ദർശിക്കും
കെ.പി.സി.സി പ്രസിഡന്റ് കെ . സുധാകരൻ , അന്തരിച്ച ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെ വീട് ഇന്ന് സന്ദർശിക്കും. രാവിലെ വയനാട്ടിലെത്തുന്ന കെ. സുധാകരൻ വിജയന്റെ സുൽത്താൻ ബത്തേരിയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണും.സുധാകരന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തുമെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് അദ്ദേഹം വയനാട്ടിൽ എത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |