
നെടുമ്പാശേരി: നാല് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ സി.പി.എം പ്രാദേശിക നേതാവ് ചെങ്ങമനാട് തേലത്തുരുത്ത് കുത്തിയതോട് ബംഗ്ലാവ് പറമ്പിൽ സുബ്രഹ്മണ്യനെ (55) ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി. പ്രതിയെ പൊലീസ് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ ആക്ഷേപമുന്നയിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. കേസിൽപ്പെട്ടതിന് പിന്നാലെ ഇയാളെ സി.പി.എം പുറത്താക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |