
ചിറ്റൂർ: സി.പി.എം പാലക്കാട് ജില്ലാ സമ്മേളനം സമാപിച്ചു. ജില്ലാ സെക്രട്ടറിയായി ഇ.എൻ.സുരേഷ്ബാബു തുടരും. എട്ടു പുതുമുഖങ്ങളെ ഉൾപ്പെടുത്തിയ 44 അംഗ ജില്ലാ കമ്മിറ്റിയെയും ചിറ്റൂർ - തത്തമംഗലം രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം തിരഞ്ഞെടുത്തു. കഴിഞ്ഞ കമ്മിറ്റിയിൽ നിന്നും അഞ്ച് പേരെ ഒഴിവാക്കിയിട്ടുണ്ട്. ടി.എൻ.കണ്ടമുത്തൻ, എ.അനിതാ നന്ദൻ, ഗിരിജാ സുരേന്ദ്രൻ, വിനയകുമാർ, വി.കെ.ജയപ്രകാശ് എന്നിവരെയാണ് ഒഴിവാക്കിയത്.
തത്തമംഗലം മേട്ടുപ്പാളയത്ത് ഇന്നലെ വൈകീട്ട് നടന്ന സമാപന പൊതു സമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു അദ്ധ്യക്ഷനായി. പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ.ബാലൻ, കെ.രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.ബി.രാജേഷ്, സംസ്ഥാന കമ്മിറ്റി അംഗം സി.കെ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
ജില്ലാ സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ, സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ്, പി.കെ.ശശി എന്നിവർക്കെതിരെ പ്രവർത്തന റിപ്പോർട്ടിലും മന്ത്രി കെ.കൃഷ്ണൻകുട്ടിക്കെതിരെ പ്രതിനിധി സമ്മേളനത്തിലും വിമർശനം ഉയർന്നിരുന്നു. എലപ്പുള്ളി ബ്രൂവറി വിഷയത്തിലും പ്രതിനിധികൾ ആശങ്ക പ്രകടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |