SignIn
Kerala Kaumudi Online
Friday, 23 October 2026 3.42 AM IST

ജീവനക്കാരുടെ പണിമുടക്ക്, സി.പി.ഐ സംഘടനയിലെ നാലു പേരെ സ്ഥലംമാറ്റി

k

തിരുവനന്തപുരം: ശമ്പള പരിഷ്കരണവും ഡി.എ കുടിശികയും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ പണിമുടക്കിൽ പങ്കെടുത്ത സി.പി.ഐ സർവീസ് സംഘടനാ നേതാക്കളായ നാല് സീനിയർ ഐ.ടി.ഐ ഇൻസ്ട്രക്ടർമാരെ മാനദണ്ഡങ്ങൾ ലംഘിച്ച് സ്ഥലംമാറ്റിയതായി ആക്ഷേപം. ഒരു ഭിന്നശേഷിക്കാരനും വനിതയും ഇതിൽ ഉൾപ്പെടുന്നു.

ആലപ്പുഴ പള്ളിപ്പാട് ഐ.ടി.ഐയിലെ ഇൻസ്ട്രക്ടറും ഭിന്നശേഷിക്കാരനുമായ അൻഷാജ് ബഷീറിനെ ചെങ്ങന്നൂരിലേക്കും ചങ്ങനാശേരി ഐ.ടി.ഐയിലെ വി.റൂബിയെ പള്ളിക്കാത്തോടേക്കുമടക്കമാണ് സ്ഥലംമാറ്റിയത്. ഐ.ടി.ഐ അദ്ധ്യാപക സംഘടനയായ ഐ.ടി.ഡി.ഐ.ഒയിലെ ജില്ലാ ചുമതലയുള്ള നേതാക്കളാണ് ഇവർ. ഇതോടെ ഭരണ മുന്നണിയിലെ സി.പി.എം, സി.പി.ഐ സർവീസ് സംഘനകൾ തമ്മിലുള്ള തർക്കം രൂക്ഷമായി.

എ.സി.ഡി ഇൻസ്ട്രക്ടർ തസ്തികയിലെ ജൂനിയർ ജീവനക്കാരുടെ പുന:ക്രമീകരണവുമായി ബന്ധപ്പെട്ട സ്ഥലംമാറ്റ ലിസ്റ്റിൽ ഇവരെക്കൂടി ഉൾപ്പെടുത്തുകയായിരുന്നു എന്നാണ് ആക്ഷേപം. രണ്ട് ദിവസത്തിനുള്ളിൽ പുതിയ സ്ഥലത്ത് ജോലിയിൽ പ്രവേശിക്കണമെന്നാണ് നിർദ്ദേശം. പണിമുടക്കിൽ പങ്കെടുത്തതിന്റെ പ്രതികാര നടപടിയെന്ന് സംഘടനാ നേതാക്കൾ ആരോപിച്ചു. എന്നാൽ, സാധാരണ നടപടിക്രമം മാത്രമാണിതെന്ന് അധികൃതർ പറഞ്ഞു.

ഭിന്നശേഷി ജീവനക്കാരന് ഏഴുവർഷം വരെ ഒരേസ്ഥലത്ത് തുടരാമെന്ന ഇളവ് അട്ടിമറിച്ചാണ് സ്ഥലംമാറ്റമെന്നാണ് പരാതി. ഇതിനെതിരെ സംഘടന കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA