
തിരുവനന്തപുരം: കഞ്ചിക്കോട് ഒയാസിസ് കമ്പനിക്ക് ബ്രൂവറി തുടങ്ങാൻ അനുമതി നൽകിയതിനെ നിയമസഭയിൽ മുഖ്യമന്ത്രി ന്യായീകരിച്ചതിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതിഷേധിച്ചു. മദ്യക്കമ്പനി തുടങ്ങാൻ ടെൻഡർ വിളിക്കേണ്ടെന്ന വാദം വിചിത്രമാണ്. മുഖ്യമന്ത്രിയും മന്ത്രി എം.ബി.രാജേഷും പറയുന്നത് സി.പി.ഐ നേതാക്കൾക്ക് പോലും മനസിലാകുന്നില്ല. പാലക്കാട്ടുകാരുടെ കുടിവെള്ളം മുടക്കിയിട്ട് വേണോ മദ്യപ്പുഴ ഒഴുക്കാനെന്ന ജനങ്ങളുടെ ചോദ്യത്തിന് സർക്കാർ മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |