SignIn
Kerala Kaumudi Online
Friday, 23 October 2026 1.40 AM IST

മിഷൻ 63 ആരുടെ ഭാവന എന്നറിയില്ല: സതീശൻ

d

തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ താൻ വച്ച ഒരു നിർദ്ദേശത്തിന്റെ പേരിൽ ഉയരുന്നത് അനാവശ്യ വിവാദങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വസ്തുതകൾ മനസിലാക്കാതെയാണ് ഇത്തരം കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതെന്നും അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു.

മിഷൻ 63 എന്നതൊക്കെ ആരുടെ ഭാവനയെന്ന് അറിയില്ല. പ്രവർത്തനത്തിൽ കുറച്ചുകൂടി ശ്രദ്ധിച്ചാൽ കോൺഗ്രസിന് ജയസാദ്ധ്യതയുള്ള 60 മുതൽ 65 വരെ സീറ്റുകളുണ്ട്. ആ മണ്ഡലങ്ങളിൽ പ്രത്യേക ശ്രദ്ധനൽകണമെന്നാണ് പറഞ്ഞത്. ഒരു ആശയം മുന്നോട്ടു വയ്ക്കുക മാത്രമാണ് ചെയ്തത്. പാർട്ടിയിലെ പല നേതാക്കളും എന്നെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പ് രംഗം സൂക്ഷ്മതയോടെ നിരീക്ഷിക്കാറുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനാണ് ഞാൻ. മുൻ തിരഞ്ഞെടുപ്പുകളിലെ ജയവും പരാജയവും കിട്ടിയ വോട്ടുകളുമൊക്കെ വിശകലനം ചെയ്താൽ സാമാന്യ രാഷ്ട്രീയ ബുദ്ധിയുള്ള ആർക്കും മണ്ഡലത്തിന്റെ സ്വഭാവവും സാദ്ധ്യതയും മനസിലാക്കാൻ സാധിക്കും. പോരെങ്കിൽ കഴിഞ്ഞ രണ്ട് മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലെ അനുഭവവും ഉണ്ട്.

വിജയം ഉറപ്പാക്കുക

എന്റെ കർത്തവ്യം

വോട്ടർ പട്ടിക പരിശോധിച്ച് കുറ്റമറ്റതെന്ന് ഉറപ്പാക്കുക, വിട്ടുപോയ വോട്ടർമാരുടെ പേരുകൾ ചേർക്കുക, മണ്ഡലത്തിൽ സാമൂഹിക ഇടപെടലുകൾ നടത്തുക എന്നിവയിൽ ശ്രദ്ധിച്ചാൽ സ്ഥാനാർത്ഥി ആരായാലും നല്ല മത്സരം നടക്കും. പ്രതിപക്ഷനേതാവെന്ന നിലയ്ക്ക് തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കുക എന്റെ കർത്തവ്യം കൂടിയാണ്. അതുകൊണ്ടാണ് രാഷ്ട്രീയകാര്യസമിതിയിൽ നിർദ്ദേശം വച്ചത്. ഇപ്പോൾ പ്രചരിക്കുംപോലെ സർവെ ഒന്നും നടത്തിയിട്ടല്ല. ഇനി സർവെ നടത്തണമെന്ന് തോന്നിയാൽ തന്നെ ഉത്തരവാദപ്പെട്ട ചുമതല വഹിക്കുന്ന ആൾ എന്ന നിലയിൽ അതിനുള്ള സ്വാതന്ത്ര്യവുമുണ്ടെന്ന് സതീശൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA