SignIn
Kerala Kaumudi Online
Friday, 23 October 2026 12.02 AM IST

രാമൻകുട്ടിയുടെ വിയോഗം, ദളിത് സംഘടനകൾക്ക് തീരാനഷ്ടം

ramankutty

തിരുവനന്തപുരം: ദളിത് സംഘടകളുടെ ദേശീയ നേതാവും സാംബവ സഭ മുൻ സംസ്ഥാന പ്രസിഡന്റുമായ കെ. രാമൻകുട്ടിയുടെ വിയോഗം ദളിത് സംഘടനകൾക്ക് തീരാനഷ്ടമാണ്. തലസ്ഥാന നഗരിയിൽ പൊതുപ്രവർത്തന രംഗത്തും സാമൂഹ്യ,സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലും അരനൂറ്റാണ്ടിലേറെ അദ്ദേഹം നിറഞ്ഞു നിന്നു.

കൊല്ലം ചാത്തന്നൂർ സ്വദേശിയായ രാമൻകുട്ടി 1960കളുടെ മദ്ധ്യത്തിൽ വ്യവസായ വകുപ്പിലെ തന്റെ ഔദ്യോഗിക ജീവിതത്തോടെയാണ് തലസ്ഥാന നഗരിയുടെ ഭാഗമായത്. ഇ. പത്മനാഭനും കെ.രാമൻകുട്ടിയും എൻ.ജി.ഒ യൂണിയനിൽ സഹപ്രവർത്തകരായിരുന്നു. അടിസ്ഥാന വർഗത്തിന്റെ പ്രശ്നങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ച അദ്ദേഹം സാംബവ മഹാ സഭ,കേരളാ ഹരിജൻ സംയുക്ത സമിതി,പട്ടിക ജാതി,പട്ടികവർഗ സംയുക്ത വേദി തുടങ്ങിയവയിലൂടെ ഈ രംഗത്ത് സജീവമായി ഓൾ ഇന്ത്യാ കോൺഫെഡറേഷൻ ഓഫ് എസ്.സി. എസ്.ടി ഓർഗനൈസേഷൻസിന്റെ ദേശീയ സെക്രട്ടറിയും സംസ്ഥാന നേതാവുമായി.

ലോർഡ് ബുദ്ധാ യൂണിവേഴ്സൽ സൊസൈറ്റി,ഡോ.ബി.ആർ.അംബേദ്കർ നാഷണൽ എസ്.സി,എസ്.ടി ഫെഡറേഷൻ,റെഡ് ക്രോസ് സൊസൈറ്റി തുടങ്ങിയ പ്രസ്ഥാനങ്ങൾക്കും നേതൃത്വം നൽകി. 1974ൽ പ്രസിദ്ധീകരണമാരംഭിച്ച ജലധാര എന്ന മാസികയിലൂടെ സാമൂഹ്യനീതിയ്ക്കായി അദ്ദേഹം നിരന്തരം ശബ്ദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA