SignIn
Kerala Kaumudi Online
Friday, 23 October 2026 3.42 AM IST

കണ്ണൂർ വാഴ്സിറ്റി: 2 നിയമനം റദ്ദാക്കി

s

കൊച്ചി: കണ്ണൂർ സർവകലാശാല വി.സിയായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം അസാധുവായി സുപ്രീംകോടതി പ്രഖ്യാപിച്ച ദിവസം നടന്ന രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി. സുപ്രീംകോടതി വിധി വന്നതിന് തൊട്ടുപിന്നാലെ രവീന്ദ്രൻ അദ്ധ്യക്ഷനായി നടത്തിയ സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്ത ഡോ. ടി.പി. സുധീപ്, പി. ബാലകൃഷ്ണൻ എന്നിവരുടെ നിയമനങ്ങളാണ് ജസ്റ്റിസ് എൻ. നഗരേഷ് റദ്ദാക്കിയത്.

കണ്ണൂർ സർവകലാശാല ജ്യോഗ്രഫി വകുപ്പിൽ നിയമനത്തിന് ഇന്റർവ്യൂവിൽ ഹാജരായ ഡോ.കെ. പി. ബിന്ദു, ഡോ.പി.പി. ജിൻസി എന്നിവർ ഫയൽചെയ്ത ഹർജിയിലാണ് ഉത്തരവ്. മുൻ വിജ്ഞാപന പ്രകാരം പുതുതായി സെലക്ഷൻ കമ്മിറ്റി ചേർന്ന് നിയമനം നടത്താനും ഉത്തരവായി.ഹർജിക്കാർക്കു വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA