SignIn
Kerala Kaumudi Online
Thursday, 22 October 2026 11.23 PM IST

വിവരാവകാശ കമ്മിഷണറുടെ ഉത്തരവിന് സ്റ്റേ

s

തിരുവനന്തപുരം: കൃഷിവകുപ്പിലെ വിവരാവകാശ ഉദ്യോഗസ്ഥനായ സീനിയർ അക്കൗണ്ട്സ് ഓഫീസർ പിഴയും നഷ്ടപരിഹാരവും നൽകണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു. കൃഷിവകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അപേക്ഷകന് കൃത്യമായ വിവരങ്ങൾ നൽകിയില്ലെന്ന് കാണിച്ചായിരുന്നു നടപടി. 25,000 രൂപ പിഴയും അപേക്ഷകയ്ക്കുള്ള ഒരു ലക്ഷം രൂപയുടെ നഷ്ടപരിഹാരവും അനുവദിച്ചുകൊണ്ടാണ് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഉത്തരവിട്ടത്.

കൃഷിവകുപ്പ് ഉദ്യോഗസ്ഥയുടെ മകനായിരുന്നു അപേക്ഷകൻ. അപേക്ഷകന്റെ അമ്മയെ വകുപ്പിൽ നടന്ന ചില ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥയുടെ മകൻ വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യങ്ങൾക്ക് വകുപ്പിലെ വിവരാവകാശ ഓഫീസറുടെ ചുമതലയുള്ള അബ്ദുൽ സലീം കൃത്യമായ മറുപടികൾ നൽകിയില്ലെന്ന പരാതിയിലായിരുന്നു വിധി. ജസ്റ്റിസ് പി.ഗോപിനാഥാണ് ഉത്തരവ് സ്റ്റേ ചെയ്തത്. ഹർജിക്കാരനുവേണ്ടി അഡ്വ. സയൂജ അസ്സി ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA