SignIn
Kerala Kaumudi Online
Thursday, 22 October 2026 11.24 PM IST

സഭാ തർക്കത്തിൽ വീണ്ടും വാദം കേൾക്കണം: സുപ്രീംകോടതി

df

ന്യൂഡൽഹി: ഓർത്തഡോക്‌സ്- യാക്കോബായ സഭാതർക്കത്തിൽ കേരള ഹൈക്കോടതി വീണ്ടും വാദംകേട്ട് തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം. തർക്കത്തിലുള്ള എറണാകുളം,​ പാലക്കാട് ജില്ലകളിലെ ആറു പള്ളികൾ ഏറ്റെടുക്കാൻ ഹൈക്കോടതി ജില്ലാ കളക്‌ടർമാർക്ക് നൽകിയിരുന്ന നിർദ്ദേശം റദ്ദാക്കി.

ഓർത്തഡോക്‌സ് വിഭാഗം സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിൽ

എറണാകുളത്തെ പുളിന്താനം,​ മഴുവന്നൂർ,​ ഓടക്കാലി,​ പാലക്കാട്ടെ മംഗലംഡാം,​ ചെറുകുന്നം,​ എരിക്കുംചിറ എന്നിവിടങ്ങളിലെ പള്ളികൾ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതുപാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടിക്കും തുടക്കംകുറിച്ചു. ഇതിനെതിരെ ഉദ്യോഗസ്ഥരടക്കം സമർപ്പിച്ച ഹർജിയാണ് ജസ്റ്രിസുമാരായ സൂര്യകാന്തും എൻ.കോട്ടീശ്വർ സിംഗും അടങ്ങിയ ബെഞ്ച് പരിഗണിച്ചത്.

പള്ളികളുടെ ഭരണം 1934ലെ മലങ്കരസഭ ഭരണഘടന പ്രകാരം നടത്തണമെന്ന 2017ലെ സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള വഴി ഹൈക്കോടതി കണ്ടെത്തുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. വിധി നടപ്പാക്കാൻ പൊലീസ് സന്നാഹം സഹായിക്കുമെങ്കിലും മതപരമായ സ്ഥലങ്ങളിൽ പൊലീസ് പ്രവേശിക്കുന്നതിലെ ആശങ്കയും സുപ്രീംകോടതി പ്രകടിപ്പിച്ചു. ഇക്കാര്യം കോടതികളെ അലട്ടുന്ന വിഷയമാണെന്നും നിരീക്ഷിച്ചു.

ഇരുസഭകളിലെയും വിശ്വാസികളുടെ ഗ്രാമപഞ്ചായത്ത് മേഖല അടിസ്ഥാനമാക്കിയുള്ള കണക്ക് സംസ്ഥാന സർക്കാർ മുദ്രവച്ച കവറിൽ സമർപ്പിച്ചത് കോടതി സ്വീകരിച്ചില്ല. കേസ് തീർപ്പാക്കാൻ അതിന്റെ ആവശ്യമില്ലെന്ന് നിരീക്ഷിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA