SignIn
Kerala Kaumudi Online
Thursday, 22 October 2026 11.24 PM IST

ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് ഐ.എം.ജി പരിശീലനം

s

തിരുവനന്തപുരം: ഭരണവേഗം കൂട്ടാൻ ഉദ്യോഗസ്ഥർക്ക് വിദഗ്ദ്ധപരിശീലനമൊരുക്കി തിരുവിതാംകൂർ ദേവസ്വം ബോർ‌ഡ്. ചില ഓഫീസുകളിൽ നടപടിക്രമങ്ങളിലെ മെല്ലേപ്പോക്കും ഫയലുകൾ കൈകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥരുടെ സാമർത്ഥ്യക്കുറവും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഐ.എം.ജിയിൽ വിദഗ്ദ്ധ പരിശീലനം. ദേവസ്വം ബോർഡിൽ ഡിജിറ്റൈസേഷൻ നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥരുടെ കാര്യപ്രാപ്‌തി വർദ്ധിപ്പിക്കേണ്ടതുണ്ട്. ഭരണപരമായ കാര്യങ്ങളിൽ ചില ഉദ്യോഗസ്ഥരുടെ അറിവില്ലായ്‌മയും കൃത്യമായി തീരുമാനങ്ങളെടുക്കുന്നതിലെ പ്രാപ്‌തിക്കുറവും ദേവസ്വം ബോ‌ർഡിന്റെ ഭരണവേഗത്തെ ബാധിക്കുന്നതായി ബോർഡ് വിലയിരുത്തി.

ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ റാങ്ക് മുതൽ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ റാങ്ക് വരെയുള്ള ഉദ്യോഗർസ്ഥർക്കാണ് പരിശീലനം . ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർമാർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം. പരിശീലനത്തിനാവശ്യമായ സിലബസ്, കോഴ്സ് വിവരങ്ങൾ എന്നിവ ബോർഡിന് നൽകാൻ ദേവസ്വം കമ്മിഷണറെ ചുമതലപ്പെടുത്തി.

ദേവസ്വം ബോർഡിന്റെ ഡിജിറ്റൈസേഷൻ ട്രയൽ റൺ ഫെബ്രുവരി രണ്ടാം വാരം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നടക്കും.ഡിജിറ്റൈസേഷൻ പൂർണമാകുന്നതോടെ ദേവസ്വം ബോർഡിന്റെ 1250 ക്ഷേത്രങ്ങളിലും ഓൺലൈനായി പണമടച്ച് വഴിപാടും തുലാഭാരവും ചോറൂണുമെല്ലാം ബുക്ക് ചെയ്യാം. വ‍‍ർഷങ്ങൾക്ക് മുൻപേ ബുക്ക് ചെയ്യേണ്ട വഴിപാടുകളുടെ തീയതി അറിയാൻ സൈറ്റിൽ വിലാസവും പൂജയുടെ വിവരവും ടൈപ്പ് ചെയ്താൽ മതി. വഴിപാട് ബുക്ക് ചെയ്തയാൾ മരിച്ചു പോകുന്ന സാഹചര്യത്തിൽ കുടുംബാംഗങ്ങൾക്ക് പൂജ നടത്തുന്നതിനുള്ള ബുദ്ധിമുട്ടും ഒഴിവാക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAVANCOOR DEVASA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA