SignIn
Kerala Kaumudi Online
Thursday, 22 October 2026 11.24 PM IST

ഇ.പിയുടെ സ്റ്റാഫ് ചമഞ്ഞ് തട്ടിപ്പ്: ഓരാൾ അറസ്റ്റിൽ പിടിയിൽ

photo

ആലപ്പുഴ: എൽ.ഡി.എഫ് മുൻ കൺവീനർ ഇ.പി. ജയരാജന്റെ പേഴ്‌സണൽ സ്റ്റാഫെന്ന വ്യാജേന ആലപ്പുഴ ജനറൽ ആശുപത്രിയിൽ താത്കാലിക ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തയാൾ അറസ്റ്റിൽ.

തിരുവനന്തപുരം കേശവദാസപുരം മോസ്‌ക് ലൈനിൽ ഹൗസ് നമ്പർ 70ൽ താമസിക്കുന്ന അനിൽകുമാറിനെയാണ് (അനി-55) ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ലക്ഷംരൂപ തട്ടുയെടുത്ത കൈനകരി സ്വദേശിനിയുടെ പരാതിയിലാണ് നടപടി. പുതിയ ഒ.പി ബ്ലോക്ക് തുടങ്ങുമ്പോൾ നഴ്‌സുമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും ഒഴിവുണ്ടാകുമെന്നും അപ്പോൾ ജോലി നൽകാമെന്നുമായിരുന്നു വാഗ്ദാനം. അഞ്ചുമാസം താത്കാലിക നിയമനവും, തുടർന്ന് സ്ഥിരപ്പെടുത്താമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. പലരിൽ നിന്നും പണം വാങ്ങിയശേഷം തൃപ്പൂണിത്തുറ ആർട്‌സ് കോളേജ് റോഡിലുള്ള മാനാട്ടുഹൗസിൽ ഒളിവിൽ താമസിക്കുകയായിരുന്നു അനിൽകുമാർ. ആലപ്പുഴ സൗത്ത് സി.ഐ കെ.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ യു.ഉദയകുമാർ, എസ്.ഐമാരായ വിജയപ്പൻ, എസ്.മോഹൻകുമാർ, സി.പി.ഒ വിപിൻദാസ്, ആർ.ശ്യാം എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA