SignIn
Kerala Kaumudi Online
Friday, 23 October 2026 11.18 AM IST

വികസനത്തുടർച്ചയുടെ ഉദാഹരണം: രാജീവ് ചന്ദ്രശേഖർ

h

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നു വരുന്ന വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ബഡ്ജറ്റ് പ്രഖ്യാപനങ്ങളെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സാധാരണക്കാരടക്കം സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിൽപ്പെട്ട ജനങ്ങളുടെ ഉന്നമനവും സമൃദ്ധിയും ഉറപ്പാക്കുന്ന സമീപനമാണ് ബഡ്ജറ്റിലുള്ളത്. വികസനത്തിനായി കഴിഞ്ഞ പത്തുവർഷങ്ങളിൽ നടത്തിയ കഠിനാദ്ധ്വാനത്തിന്റെ ഫലം ഇന്ന് നികുതിയിളവുകളായി പ്രതിഫലിക്കുന്നു. ആദ്യം പരിവർത്തനം,പിന്നാലെ പരിഷ്‌കരണം,തുടർന്ന് ആനുകൂല്യങ്ങളുടെ ഒഴുക്ക് അതാണ് ബഡ്ജറ്റ് നൽകുന്ന സൂചനയെന്നും അദ്ദേഹം പറഞ്ഞു.

മ​ന്ത്രി​മാ​രു​ണ്ടാ​യി​ട്ടും
പ്ര​യോ​ജ​ന​മി​ല്ല​:​ ​ചെ​ന്നി​ത്തല

തി​രു​വ​ന​ന്ത​പു​രം​:​ ​ബീ​ഹാ​റി​ന് ​വാ​രി​ക്കോ​രി​ ​കൊ​ടു​ത്ത​ ​കേ​ന്ദ്രം​ ​ബ​ഡ്ജ​റ്റി​ൽ​ ​കേ​ര​ള​ത്തെ​ ​പൂ​ർ​ണ​മാ​യും​ ​അ​വ​ഗ​ണി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​ ​അം​ഗം​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല.​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ര​ണ്ട് ​മ​ന്ത്രി​മാ​ർ​ ​ഉ​ണ്ടാ​യി​ട്ടു​പോ​ലും​ ​പ്ര​യോ​ജ​ന​മി​ല്ലാ​ത്ത​ ​അ​വ​സ്ഥ​യാ​ണെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​പ​രി​ഹ​സി​ച്ചു.​ ​ആ​കെ​ ​പാ​ല​ക്കാ​ട് ​ഐ.​ഐ.​ടി​ക്ക് ​പ​ണം​ ​അ​നു​വ​ദി​ക്കു​മെ​ന്നു​ ​മാ​ത്ര​മാ​ണ് ​കേ​ര​ള​ത്തി​ന് ​അ​നു​കൂ​ല​മാ​യ​ ​ഏ​ക​ ​തീ​രു​മാ​നം.

തൊ​ഴി​ൽ​ ​മേ​ഖ​ല​യ്ക്ക് ​ആ​ശ​ങ്ക:
മ​ന്ത്രി​ ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​തൊ​ഴി​ൽ​ ​മേ​ഖ​ല​യി​ലും​ ​തൊ​ഴി​ലാ​ളി​ക​ളി​ലും​ ​കേ​ന്ദ്ര​ ​ബ​ഡ്ജ​റ്റ് ​ആ​ശ​ങ്ക​ക​ൾ​ ​ഉ​യ​ർ​ത്തു​ന്നു​വെ​ന്ന് ​വ​കു​പ്പ് ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി.​ ​കേ​ന്ദ്രം​ ​കൊ​ണ്ടു​വ​രു​ന്ന​ ​നാ​ല് ​ലേ​ബ​ർ​ ​കോ​ഡു​ക​ൾ​ ​റ​ദ്ദാ​ക്ക​ണ​മെ​ന്ന് ​തൊ​ഴി​ലാ​ളി​ ​യൂ​ണി​യ​നു​ക​ൾ​ ​നേ​ര​ത്തെ​ ​ആ​വ​ശ്യ​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്.​ ​ഈ​ ​ലേ​ബ​ർ​ ​കോ​ഡു​ക​ൾ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​അ​വ​കാ​ശ​ങ്ങ​ളും​ ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​ക​വ​ർ​ന്നെ​ടു​ക്കു​മെ​ന്ന് ​ആ​ശ​ങ്ക​യു​ണ്ട്.​ ​എ​ല്ലാ​ ​അ​സം​ഘ​ടി​ത​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കും​ ​സ​മ​ഗ്ര​മാ​യ​ ​ക​വ​റേ​ജ് ​ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ​ഒ​രു​ ​സാ​ർ​വ​ത്രി​ക​ ​സാ​മൂ​ഹി​ക​ ​സു​ര​ക്ഷാ​ ​ഫ​ണ്ട് ​സ്ഥാ​പി​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യ​വും​ ​ബ​ഡ്ജ​റ്റി​ൽ​ ​അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.2025​-26​ലെ​ ​കേ​ന്ദ്ര​ ​ബ​ജ​റ്റ് ​സ്‌​കൂ​ൾ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യു​ള്ള​ ​നീ​ക്കി​വ​യ്ക്ക​ലു​ക​ളെ​ ​സം​ബ​ന്ധി​ച്ച് ​കാ​ര്യ​മാ​യ​ ​ആ​ശ​ങ്ക​ ​ഉ​യ​ർ​ത്തി​യി​ട്ടു​ണ്ടെ​ന്ന് ​മ​ന്ത്രി​ ​ചൂ​ണ്ടി​ക്കാ​ട്ടി.

ഫെ​ഡ​റ​ലി​സം​ ​കാ​റ്റി​ൽ​പ​റ​ത്തിയ
ബ​ഡ്‌​ജ​‌​റ്റ്:​ ​മ​ന്ത്രി​ ​എം.​ബി.​രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ന്ദ്ര​ബ​ഡ്‌​ജ​റ്റ് ​കേ​ര​ള​ത്തെ​ ​പൂ​ർ​ണ​മാ​യും​ ​അ​വ​ഗ​ണി​ച്ചെ​ന്ന് ​മ​ന്ത്രി​ ​എം.​ബി.​രാ​ജേ​ഷ് ​പ​റ​ഞ്ഞു.​ ​ഫെ​ഡ​റ​ലി​സ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ ​ത​ത്വ​ങ്ങ​ൾ​ ​കാ​റ്റി​ൽ​പ്പ​റ​ത്തി,​തി​ര​ഞ്ഞെ​ടു​പ്പ് ​അ​ടു​ത്ത​ ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ​മാ​ത്രം​ ​രാ​ഷ്ട്രീ​യ​ ​താ​ത്പ​ര്യ​ങ്ങ​ൾ​ ​മു​ൻ​നി​റു​ത്തി​ ​സ​ഹാ​യ​ങ്ങ​ൾ​ ​പ്ര​ഖ്യാ​പി​ക്കു​ന്ന​താ​ണ് ​ഈ​ ​ബ​ഡ്‌​ജ​റ്റ്.
വ​യ​നാ​ടി​നോ​ ​വി​ഴി​ഞ്ഞം​ ​പ​ദ്ധ​തി​ക്കോ​ ​ഒ​രു​ ​സ​ഹാ​യ​വു​മി​ല്ല.​ ​കേ​ര​ള​ത്തി​നാ​യി​ ​എ​യിം​സോ​ ​കോ​ച്ച് ​ഫാ​ക്ട​റി​യോ​ ​പ്ര​ത്യേ​ക​ ​റെ​യി​ൽ​വേ​ ​ലൈ​നോ​ ​പ്ര​ഖ്യാ​പി​ച്ചി​ല്ല.​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ ​സാ​മ്പ​ത്തി​ക​ ​ഞെ​രു​ക്ക​ത്തി​ന് ​പി​ന്നാ​ലെ​യാ​ണ് ​ബ​ഡ്‌​ജ​റ്റി​ലെ​ ​അ​വ​ഗ​ണ​ന​യെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

കേ​ര​ള​ത്തോ​ടു​ള്ള​ ​വെ​ല്ലു​വി​ളി:
മ​ന്ത്രി​ ​കെ.​കൃ​ഷ്ണ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​കേ​ര​ള​ത്തെ​ ​സം​ബ​ന്ധി​ച്ചും​ ​തീ​ർ​ത്തും​ ​നി​രാ​ശാ​ജ​ന​ക​മാ​യ​ ​ബ​ഡ്ജ​റ്റാ​ണ് ​നി​ർ​മ​ല​ ​സീ​താ​രാ​മ​ൻ​ ​അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് ​വൈ​ദ്യു​തി​മ​ന്ത്രി​ ​കെ.​കൃ​ഷ്ണ​ൻ​കു​ട്ടി​ ​പ​റ​ഞ്ഞു.
വ​യ​നാ​ട് ​പു​ന​ര​ധി​വാ​സ​ത്തി​നും​ ​വി​ഴി​ഞ്ഞം​ ​തു​റ​മു​ഖ​ത്തി​നും​ ​പ്ര​ത്യേ​ക​ ​പാ​ക്കേ​ജ് ​വേ​ണ​മെ​ന്നാ​യി​രു​ന്നു​ ​കേ​ര​ള​ത്തി​ന്റെ​ ​ആ​വ​ശ്യം.​ ​അ​ത് ​ന​ൽ​കി​യി​ല്ല.​ ​ഇ​ത് ​കേ​ര​ള​ ​ജ​ന​ത​യോ​ടു​ള്ള​ ​ക​ടു​ത്ത​ ​വെ​ല്ലു​വി​ളി​യും​ ​അ​വ​ഗ​ണ​ന​യു​മാ​ണ്.​ ​ഇ​തി​നെ​തി​രെ​ ​കേ​ര​ളം​ ​ഒ​ന്ന​ട​ങ്കം​ ​പ്ര​തി​ക​രി​ക്ക​ണം.
ആ​ണ​വോ​ർ​ജ​ ​മേ​ഖ​ല​യി​ൽ​ ​സ്വ​കാ​ര്യ​ ​പ​ങ്കാ​ളി​ത്തം​ ​ന​ട​പ്പി​ലാ​ക്കു​ന്ന​ത് ​ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്.
സ്വ​കാ​ര്യ​ ​മേ​ഖ​ല​യി​ൽ​ ​ആ​ണ​വോ​ർ​ജ്ജ​ ​നി​ല​യ​ങ്ങ​ൾ​ ​സ്ഥാ​പി​ക്കു​ന്ന​തി​ന് ​അ​റ്റോ​മി​ക് ​എ​ന​ർ​ജി​ ​നി​യ​മ​ത്തി​ലും,​ ​സി​വി​ൽ​ ​ല​യ​ബ​ലി​റ്റി​ ​ഫോ​ർ​ ​ന്യൂ​ക്ലി​യ​ർ​ ​ഡാ​മേ​ജ് ​ആ​ക്ടി​ലും​ ​ഭേ​ദ​ഗ​തി​ക​ൾ​ ​കൊ​ണ്ടു​വ​രും​ ​എ​ന്നു​ള്ള​ ​ബ​ഡ്ജ​റ്റ് ​പ്ര​ഖ്യാ​പ​നം​ ​സ്വ​കാ​ര്യ​ ​മേ​ഖ​ല​യ്ക്ക് ​വേ​ണ്ടി​ ​ജ​ന​ങ്ങ​ളു​ടെ​ ​സു​ര​ക്ഷ​ ​പോ​ലും​ ​പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന​തി​ന്റെ​ ​സൂ​ച​ന​യാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA