SignIn
Kerala Kaumudi Online
Friday, 23 October 2026 9.05 AM IST

ചടുലത ഉറപ്പുവരുത്തുന്ന ബഡ്‌ജറ്റെന്ന് ഫിക്കി

d

കൊച്ചി: ശക്തമായ നീക്കങ്ങളിലൂടെ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുന്ന വളർച്ചാ കേന്ദ്രീകൃത ബഡ്‌ജറ്റാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ വി. പി നന്ദകുമാർ. നഗരവികസനം, വൈദ്യുതി , നികുതി, സാമ്പത്തിക മേഖലകളിൽ പരിഷ്‌കരണവും കൃഷി, എം.എസ്.എംഇ, നിക്ഷേപം, കയറ്റുമതി എന്നിവയിൽ വളർച്ചയും ബഡ്‌ജറ്റ് ലക്ഷ്യമിടുന്നു. കാർഷിക മേഖലയ്ക്കുള്ള ഊന്നൽ, ഗ്രാമീണ അഭിവൃദ്ധി, ലഘു,ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ക്ളാസിഫിക്കേഷനുള്ള മാനദണ്ഡങ്ങളിൽ പുനപരിശോധന, എം.എസ്.എം.ഇ മേഖലയ്ക്കായി അധിക പണം , മേക്ക് ഇൻ ഇന്ത്യ പദ്ധതികൾക്ക് കൂടുതൽ ഫണ്ട്, ദേശീയ നിർമ്മാണ മിഷൻ, കയറ്റുമതി പ്രോത്സാഹന മിഷൻ തുടങ്ങിയ പ്രഖ്യാപനങ്ങൾ അഭിനന്ദനാർഹമാണ്. കളിപ്പാട്ട നിർമ്മാണത്തിനായി ആഗോള ക്ലസ്റ്റർ, മാരിടൈം വികസന ഫണ്ടിനായി 25000 കോടി , ഉഡാൻ കേന്ദ്രങ്ങൾ എന്നിവയും വളർച്ചയ്ക്ക് കരുത്താകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA