
തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ നിഷ്‌കരുണം അവഗണിച്ചത് പ്രതിഷേധാർഹമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. പ്രകൃതിദുരന്തത്തിൽപെട്ട് നരകിച്ച ജനതയോടും കൃഷിയെ ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിന് മനുഷ്യരോടും വലിയ വികസന സാദ്ധ്യതയുള്ള പദ്ധതികളോടും നിഷേധാത്മക നിലപാട് സ്വീകരിച്ചത് നീതീകരിക്കാനാവില്ല. പാർലമെന്റിൽ അടക്കം കേരളത്തിന്റെ വികാരം പ്രതിഫലിപ്പിക്കുന്ന ശക്തമായ പ്രതിഷേധം ഉയരണം.
ന്യായമായതും ഏറ്റവും അടിയന്തരമായതുമായ ആവശ്യങ്ങളാണ് സംസ്ഥാനം കേന്ദ്രത്തിന്റെ മുന്നിൽ വച്ചത്. അക്കാര്യങ്ങളിലൊന്നും പരാമർശം പോലുമില്ല. കേരളത്തോടുള്ള രാഷ്ട്രീയമായ എതിർപ്പിന്റെ ഭാഗമായ അവകാശ നിഷേധം തുടരുമെന്നും പരമാവധി അവഗണിക്കുമെന്നുമുള്ള കൃത്യമായ സൂചനയാണിത്.
പുതിയ പാതയടക്കം റെയിൽവേ മേഖലയിൽ അവശ്യമായ പദ്ധതികളോടും നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. കേരളത്തിന്റെ മികവും ഉന്നതിയും ഒരു കുറവായി കണ്ടാണ് കേന്ദ്ര ബഡ്ജറ്റിന്റെ സമീപനം. നികുതി ഇളവ് ഒട്ടേറെ പേർക്ക് ഗുണം ലഭിക്കുന്നതാണെങ്കിലും അതുകൊണ്ട് ബഡ്ജറ്റിലെ ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ട ജനതയോടുള്ള അവഗണന മറച്ചുവയ്ക്കാനാകില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |