
തിരുവനന്തപുരം:രാജ്യത്തിന്റെ കരുത്തായ മദ്ധ്യവർഗത്തിന് ചരിത്രത്തിൽ ഏറ്റവും വലിയ പിന്തുണയാണ് കേന്ദ്ര ബഡ്ജറ്റിലൂടെ കിട്ടിയതെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ഭാവി ഇന്ത്യക്കായുള്ള റോഡ് മാപ്പാണ് ഈ ബഡ്ജറ്റ്. വലിയതോതിലുള്ള ആദായനികുതി ഇളവിലൂടെ വ്യക്തമാകുന്നത് സമ്പദ് വ്യവസ്ഥ സുശക്തമാണെന്നാണ്. രാജ്യത്തിന്റെ വളർച്ചാ നിരക്കുയരാൻ സഹായിക്കുന്നതാണ് പുതിയ പ്രഖ്യാപനം. 36 ജീവൻ രക്ഷാമരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കിയത് ക്യാൻസർ രോഗികളടക്കം പാവപ്പെട്ടവർക്ക് പ്രയോജനം ലഭിക്കും. ഹോംസ്റ്റേകളെ മുദ്ര ലോൺ പരിധിയിൽ കൊണ്ടുവന്നത് കേരളത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് കരുത്തേകും. 2014ന് ശേഷം സ്ഥാപിക്കപ്പെട്ട ഐ.ഐ.ടികളുടെ അടിസ്ഥാനസൗകര്യ വികസനത്തിൽ പാലക്കാട് ഐ.ഐ.ടിയും ഉൾപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |