SignIn
Kerala Kaumudi Online
Friday, 23 October 2026 9.49 AM IST

വിഴിഞ്ഞത്തോട് അവഗണന: മന്ത്രി വാസവൻ

f

തിരുവനന്തപുരം: വിഴിഞ്ഞത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണന രാജ്യത്തിന്റെ വികസന കുതിപ്പിനെ ബാധിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. ഇന്ത്യയെ ലോകസമുദ്രവ്യാപാര ഭൂപടത്തിൽ അടയാളപ്പെടുത്തിയ വിഴിഞ്ഞത്തെ കേന്ദ്രബഡ്ജറ്റിൽ അവഗണിച്ചതിന് ഒരു ന്യായീകരണവും പറയാനില്ല. ഷിപ്പിംഗ് മേഖലയ്ക്ക് പരിഗണനയെന്ന് പറയുന്ന കേന്ദ്ര ധനമന്ത്രി വിഴിഞ്ഞത്തെയും കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനപദ്ധതികളെയും കാണാതെ പോയത് രാഷ്ട്രീയ തിമിരം ബാധിച്ചതിനാലാണ്. വിഴിഞ്ഞത്ത് 6 മാസത്തിനിടെ 3 ലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്തു. 151കപ്പലുകളാണ് ഇതുവരെ എത്തിയത്. കൊളംബോ ഉൾപ്പെടെയുള്ള തുറമുഖങ്ങളെ ആശ്രയിച്ചു ചരക്ക് ഗതാഗതം നടത്തിയിരുന്ന ഇന്ത്യക്ക് പ്രതിവർഷം ആയിരക്കണക്കിനു കോടിയുടെ ലാഭമാണ് വിഴിഞ്ഞം വഴിയുണ്ടാവുക. വിഴിഞ്ഞത്തിന്റെ ശേഷി പൂർണമായി വിനിയോഗിക്കാൻ അനുബന്ധ വികസന പദ്ധതികൾ നടപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA