SignIn
Kerala Kaumudi Online
Friday, 23 October 2026 7.05 AM IST

സി.പി.എമ്മിലെ വിഭാഗീയത: വടകരയിൽ പ്രതിഷേധ പ്രകടനം

1

വടകര: സി.പി.എം കോഴിക്കോട് ജില്ലാ സമ്മേളനത്തെ തുടർന്ന് പാർട്ടിക്കുള്ളിലെ വിഭാഗീയത മറനീക്കി പുറത്തേക്ക്. മുതിർന്ന നേതാവായ പി.കെ.ദിവാകരനെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഒരുവിഭാഗം പ്രവർത്തകർ വടകര മണിയൂർ സ്കൂൾ പരിസരത്ത് പ്രകടനം നടത്തി. ദിവാകരനെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയത് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് പ്രകടനം നടന്നത്.

ഇന്നലെ രാത്രി എട്ടുമണിക്ക് ഡി.വൈ.എഫ്.ഐ, സി.പി.എം, സി.ഐ.ടി.യു നേതൃനിരകളിലെ 40 ഓളം പേരാണ് പ്രകടനത്തിൽ പങ്കെടുത്തത്. ഡി.വൈ.എഫ്.ഐ മുൻ വില്ലേജ് വൈസ് പ്രസിഡന്റ് സുർജിത് പി.വി, എസ്.ബി.എസ്. ബാബു, കുനിയിൽ ബാബു എന്നിവർ നേതൃത്വം നൽകി. അണികളുടെ ഈ അപ്രതീക്ഷിത നീക്കം പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA