
കണ്ണൂർ: ലൈംഗികാതിക്രമ പരാതിയിൽ നടനും എം.എൽ.എ.യുമായ മുകേഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ സർക്കാർ സംരക്ഷിക്കില്ലെന്ന് സി.പി.എം നേതാവ് പി.കെ ശ്രീമതി. സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. കുറ്റം ചെയ്തെന്ന് തെളിഞ്ഞാൽ രക്ഷിക്കുന്ന സമീപനമല്ല സർക്കാരിനുള്ളതെന്ന ഉത്തമബോദ്ധ്യം ജനാധിപത്യ മഹിള അസോസിയേഷനുണ്ട്. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടി മാതൃകാപരമാണെന്ന് പല സംസ്ഥാനങ്ങളും പറഞ്ഞിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |