SignIn
Kerala Kaumudi Online
Friday, 23 October 2026 12.02 AM IST

പ​കു​തി​വി​ല​ ​ ത​ട്ടി​പ്പ് , അന്വേഷണത്തിന് 81 അംഗ ​ക്രൈം​ബ്രാ​ഞ്ച്, മേ​ൽ​നോ​ട്ടം എ.​ഡി.​ജി.​പി​ക്ക്

h


അന്വേഷണം ഇന്ന് തുടങ്ങും
കൈ​മാ​റി​യ​ത് 37​ ​കോ​ടി​യു​ടെ​ 34​ ​കേ​സു​കൾ

തിരുവനന്തപുരം: പകുതിവിലയ്ക്ക് സ്കൂട്ടറടക്കം വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്. തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിൽ ഇതുവരെ രജിസ്റ്റർ ചെയ്ത 34 കേസുകളുടെ അന്വേഷണമാണ് കൈമാറിയത്. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് ഉത്തരവിറക്കി. ഇത്രയും കേസുകളിലായി 37 കോടിയുടേതാണ് തട്ടിപ്പ്.

ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്.വെങ്കിടേഷിന്റെ മേൽനോട്ടത്തിൽ 81 പേരടങ്ങുന്ന പ്രത്യേക സംഘമാകും അന്വേഷിക്കുക. എറണാകുളം ക്രൈംബ്രാഞ്ച് സി യൂണിറ്റ് 2 എസ്.പി എം.ജെ. സോജനാണ് അന്വേഷണ സംഘത്തിന്റെ തലവൻ. ജില്ലകളിലെ ക്രൈംബ്രാഞ്ച് യൂണിറ്റ്, ക്രൈംബ്രാഞ്ച് സാമ്പത്തിക വിഭാഗം,​ ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്. ജില്ലകളിൽ അന്വേഷണ നേതൃത്വം ഡിവൈ. എസ്.പിമാർക്കായിരിക്കും. അന്വേഷണം ഇന്ന് തുടങ്ങും.

കണ്ണൂർ, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിവിധ പൊലീസ് സ്‌റ്റേഷുകളിൽ രജിസ്റ്റർ ചെയ്ത കേസുകളാണ് കൈമാറിയത്. ഇനി രജിസ്റ്റർ ചെയ്യുന്ന കേസുകളും ക്രൈംബ്രാഞ്ചാകും അന്വേഷിക്കുക. പരാതികൾ കൂടുന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

സൈബർ അന്വേഷണവും

ഓൺലൈനിലൂടെയും പകുതിവില തട്ടിപ്പ് നടന്നു എന്ന സംശയത്തിൽ ഇതേക്കുറിച്ചും അന്വേഷിക്കും. സൈബർ ഡിവിഷനിലെ ഒരു ഇൻസ്പെക്ടറേയും രണ്ട് എസ്.ഐമാരേയും ഇതിനായി നിയോഗിച്ചു.

ആനന്ദകുമാർ മുൻകൂർ

ജാമ്യ ഹർജി നൽകി

പകുതിവില തട്ടിപ്പിൽ പ്രതിചേർക്കപ്പെട്ട എൻ.ജി.ഒ കോൺഫെഡറേഷൻ മുൻ ചെയർമാനും സായിഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാനുമായ കെ.എൻ.ആനന്ദകുമാർ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകി. 13ന് പരിഗണിക്കും.
കണ്ണൂർ ടൗൺ പൊലീസ് എടുത്ത കേസിലാണിത്. ഇതിൽ രണ്ടാംപ്രതിയാണ് ആനന്ദകുമാർ.

കണ്ണൂർ സീഡ് സൊസൈറ്റി സെക്രട്ടറിയും പളളിക്കുന്ന് സ്വദേശിയുമായ എ.മോഹനൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. ഒന്നാംപ്രതി അനന്തുകൃഷ്ണനാണ്. ഡോ.ബീന സെബാസ്റ്റ്യൻ, ഷീബ സുരേഷ്, സുമ.കെ.പി, ഇന്ദിര, കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ് എന്നിവരാണ് മറ്റു പ്രതികൾ. സൊസൈറ്റിയിലെ വനിതാ അംഗങ്ങൾക്ക് പകുതി വിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് 2.96 കോടി തട്ടിയെടുത്തു എന്നാണ് കേസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA