
കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെ.എസ്. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ വിദ്യാർത്ഥികളെ തിരികെ പ്രവേശിപ്പിക്കണമെന്ന സിംഗിൾബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് സിദ്ധാർത്ഥിന്റെ അമ്മ എം.ആർ. ഷീബ നൽകിയ അപ്പീലുകൾ അടുത്തമാസം 4ന് പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. 17 വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കിയതും മൂന്ന് വർഷത്തേക്ക് മറ്റ് കോളേജുകളിൽ ചേരുന്നതിൽ നിന്ന് ഡീബാർ ചെയ്തതതും കഴിഞ്ഞ ഡിസംബറിലാണ് സിംഗിൾബെഞ്ച് റദ്ദാക്കിയത്. ഈ ഉത്തരവ് ഡിവിഷൻബെഞ്ച് സ്റ്റേ ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |