
തിരുവനന്തപുരം:വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് പകരം 529.50 കോടി രൂപ വായ്പ അനുവദിച്ച കേന്ദ്ര സർക്കാർ നടപടി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കാലിനടിയിലെ മണ്ണ് ഒലിച്ചു പോയി, ജീവനും ജീവനോപാധികളും നഷ്ടപ്പെട്ട് നിസഹായരായി നിൽക്കുന്ന ഒരു ജനതയെയാണ് വെല്ലുവിളിക്കുന്നതെന്നത് കേന്ദ്ര സർക്കാർ മറക്കരുത്. 50 വർഷത്തേക്കുള്ള വായ്പാ കാലാവധിയിൽ ഉൾപ്പെടുത്തി 16 പദ്ധതികൾക്കായി അനുവദിച്ചിരിക്കുന്ന പലിശരഹിത വായ്പ മാർച്ച് 31ന് മുൻപ് വിനിയോഗിക്കണമെന്നതാണ് നിർദ്ദേശം. ഇത് അപ്രായോഗികമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |