
കൊച്ചി: നടിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ വീണ്ടും മുൻകൂർ ജാമ്യ ഹർജി ഫയൽ ചെയ്തു. ഹർജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ സർക്കാരിന്റെ വിശദീകരണം തേടി. ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രാഹുൽ നേരത്തെ ഫയൽ ചെയ്ത ഹർജി, പൊലീസ് കേസെടുത്തിട്ടില്ലെന്നത് കണക്കിലെടുത്ത് കോടതി തീർപ്പാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |