
കഞ്ചിക്കോട്: ബ്രൂവറി വിവാദം നിലനിൽക്കുന്ന എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് ഭരണസമിതിക്കെതിരെ സി.പി.എം അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ക്വാറം തികയാത്തതിനാൽ ചർച്ച ചെയ്യാനാകാതെ തള്ളിപ്പോയി. സി.പി.എമ്മിന്റെ എട്ട് അംഗങ്ങൾ മാത്രമാണ് യോഗത്തിൽ ഹാജരായത്. ക്വാറം തികയാൻ കുറഞ്ഞത് പതിനൊന്ന് അംഗങ്ങൾ ഹാജരാകണം.
കോൺഗ്രസിന്റെ ഒമ്പത് അംഗങ്ങളും ബി.ജെ.പിയുടെ അഞ്ച് അംഗങ്ങളും യോഗത്തിൽ നിന്ന് വിട്ടുനിന്നു. ഇതോടെ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനായില്ല. യോഗത്തിൽ ഹാജരായ സി.പി.എം അംഗങ്ങൾ മുദ്രാവാക്യം മുഴക്കി ഇറങ്ങിപ്പോയി.
ഒയാസിസ് മദ്യകമ്പനിക്ക് വേണ്ടിയാണ് സി.പി.എം അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്നും ഇനിയും മദ്യകമ്പനിക്ക് അനുകൂലമായ നിലപാടുമായി മുന്നോട്ടുപോയാൽ എലപ്പുള്ളിയിലെ ജനങ്ങൾക്കിടയിൽ സി.പി.എം ഒറ്റപ്പെടുമെന്നും പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |