
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് 530 കോടിയുടെ മൂലധന നിക്ഷേപവായ്പ അനുവദിച്ച കേന്ദ്ര സർക്കാർ നടപടിയെ അഭിനന്ദിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്രസർക്കാർ നിലപാട് മുണ്ടക്കൈ, ചൂരൽമല പുനരധിവാസം സാധ്യമാക്കും. സംസ്ഥാന സർക്കാരിന്റെ അനാസ്ഥ കാരണം മുടങ്ങിക്കിടക്കുകയായിരുന്ന പുനരധിവാസ പ്രവർത്തനങ്ങളാണ് ഇനി യാഥാർത്ഥ്യമാവുക. 50 വർഷത്തേക്കുള്ള പലിശരഹിത വായ്പ്പ തത്വത്തിൽ വയനാടിനുള്ള കൈത്താങ്ങ് തന്നെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |