
തിരുവനന്തപുരം: വൈസ്ചാൻസലർ നിയമനത്തിൽ ഗവർണർക്ക് പരമാധികാരം നൽകുന്ന യു.ജി.സി കരടു വിജ്ഞാപനത്തിനെതിരേ 20ന് സർക്കാർ കൺവെൻഷൻ സംഘടിപ്പിക്കും. രാവിലെ പത്തരയ്ക്ക് നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ആർ.ബിന്ദു അദ്ധ്യക്ഷയാവും. വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാർ, അക്കാഡമിക് വിദഗ്ദ്ധർ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുക്കും. കരടുനയത്തോടുള്ള സർക്കാരിന്റെ എതിർപ്പ് ഔദ്യോഗികമായി യു.ജി.സിയെ അറിയിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |