
തിരുവനന്തപുരം: നാടിന്റെ വളർച്ചയെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതാണ് ശശി തരൂർ എം.പിയുടെ ലേഖനമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. വസ്തുതകളെ അവതരിപ്പിച്ച അദ്ദേഹത്തെ അഭിനന്ദിക്കുന്നു. കേരളത്തിൽ ഒന്നും നടക്കുന്നില്ലെന്ന മഴവിൽ സഖ്യത്തിന്റേയും പ്രതിപക്ഷ നേതാവിന്റെയും പ്രസ്താവനകളെ തരൂർ തള്ളിക്കളഞ്ഞു. ബിസിനസ് കാര്യങ്ങളിൽ ചെകുത്താന്റെ കളിസ്ഥലമാണ് കേരളമെന്ന അഭിപ്രായം മാറിയതായും ഈ മേഖലയിലുണ്ടായ മാറ്റം ആഘോഷിക്കപ്പെടേണ്ടതാണെന്നും തരൂർ പറഞ്ഞിട്ടുണ്ട്. കേന്ദ്ര സർക്കാർ അവഗണനയ്‌ക്കെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായി യോജിച്ച പോരാട്ടം ഉണ്ടാകണം. ഇതിനെതിരെ വലിയ പ്രക്ഷോഭം ആരംഭിക്കുകയാണ്. യു.ഡി.എഫുമായി ചേർന്ന് പ്രക്ഷോഭത്തിലേക്ക് പോകുന്നതിൽ എതിർപ്പില്ല. എന്നാൽ, അവർ ചേരാതിരിക്കുന്നതാണല്ലോ അനുഭവമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |