SignIn
Kerala Kaumudi Online
Friday, 23 October 2026 8.19 AM IST

വിവാദ പ്രസ്താവനകൾ: തരൂരിനെ തള്ളാതെയും കൊള്ളാതെയും കോൺ.

s

ന്യൂഡൽഹി/തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദർശനത്തെ പ്രകീർത്തിച്ചും,പിണറായി സർക്കാരിന്റെ വ്യവസായ നയത്തെ പ്രശംസിച്ചും നടത്തിയ പ്രതികരണങ്ങൾ വിവാദമായിട്ടും നിലപാടിൽ ഉറച്ചു നിൽക്കുന്ന ശശി തരൂർ എം.പിയുടെ

കാര്യത്തിൽ കരുതലോടെ നീങ്ങുകയാണ് കോൺഗ്രസ് നേതൃത്വം. പാർട്ടി വർക്കിംഗ് കമ്മിറ്റി അംഗം കൂടിയായ തരൂരിനെ തള്ളാനും,കൊള്ളാനും കഴിയാത്ത സ്ഥിതിയിലാണ് പാർട്ടി. വിശദീകരണം തേടൽ ഉൾപ്പെടെ എടുത്തു പിടിച്ചുള്ള നടപടി എതിരാളികൾക്ക് അവസരം നൽകുമെന്നാണ് പാർട്ടി നിലപാട്.

എൽ.ഡി.എഫ് സർക്കാരിനെ അനുകൂലിച്ച് ശശി തരൂർ നടത്തിയ പ്രസ്‌താവനയോട് നേരിട്ട് പ്രതികരിക്കാതെ,കെ.പി.സി.സി വഴി നീരസം അറിയിക്കാനാണ് എ.ഐ.സി.സി ശ്രമിച്ചത്. തരൂരിന്റെ നിലപാട് തള്ളി ഇന്നലെ കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ നടത്തിയ പ്രസ്‌താവന എ.ഐ.സി.സിയുടെ നിർദ്ദേശപ്രകാരമാണെന്ന് അറിയുന്നു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള മോദിയുടെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് തരൂർ നടത്തിയ പ്രസ്‌താവന പാർട്ടി നിലപാടല്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പവൻ ഖേര വിശദീകരിച്ചിരുന്നു. എന്നാൽ മറ്റു നേതാക്കളാരും അതേക്കുറിച്ച് പ്രതികരിച്ചില്ല. അന്താരാഷ്‌ട്ര വിഷയങ്ങളിൽ തരൂരിന്റെ വിശാല നിലപാടുകൾ മുൻപും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുസ്ളീം ലീഗ് സംഘടിപ്പിച്ച പാലസ്‌തീൻ അനുകൂല റാലിയിൽ ഹമാസിനെ ഭീകരസംഘടനയെന്ന് വിശേഷിപ്പിച്ചത് പരക്കെ എതിർപ്പിനിടയാക്കിയിരുന്നു. ഇക്കഴിഞ്ഞ പാർലമെന്റിന്റെ ബഡ്‌‌ജറ്റ് സമ്മേളനത്തിൽ രാഷ്‌ട്രപതിയുടെ നയ പ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കാൻ അവസരം ലഭിക്കാതിരുന്നത് അടക്കം ചില വിഷയങ്ങളിൽ തരൂർ നിരാശനാണെന്നും സൂചനയുണ്ട്.

​വീ​ണ്ടും അ​മ്പ​ര​പ്പി​ച്ച് ​ത​രൂർ

ത​രൂ​രി​ന്റെ​ ​പോ​ക്ക് ​എ​ങ്ങോ​ട്ടെ​ന്ന​ ​അ​മ്പ​ര​പ്പി​ലാ​ണ് ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വം.​ത​രൂ​രി​ന്റെ​ ​പു​ക​ഴ്ത്ത​ൽ​ ​നി​ല​പാ​ടി​നെ​തി​രെ​ ​ക​ടു​ത്ത​ ​ഭാ​ഷ​യി​ൽ​ ​പാ​ർ​ട്ടി​ ​മു​ഖ​പ​ത്രം​ ​മു​ഖ​പ്ര​സം​ഗം എ​ഴു​തി​യെ​ങ്കി​ലും,​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പേ​ര് ​പോ​ലും​ ​അ​തി​ൽ​ ​പ​രാ​മ​ർ​ശി​ച്ചി​ല്ല.​ആ​രാ​ച്ചാ​ർ​ക്ക് അ​ഹിം​സാ​ ​അ​വാ​ർ​ഡ് ​കൊ​ടു​ക്കു​ന്ന​ത് ​പോ​ലെ​യാ​ണ് ​സം​സ്ഥാ​ന​ ​വ്യ​വ​സാ​യ​ ​വ​കു​പ്പി​നെ പ്ര​ശം​സി​ച്ച​തെ​ന്ന് ​മു​ഖ​പ്ര​സം​ഗ​ത്തി​ൽ​ ​പ​റ​യു​ന്നു.
അ​തി​നി​ടെ,​ ​സി.​പി.​എ​മ്മി​നെ​ ​ന​ര​ഭോ​ജി​ക​ളോ​ട് ​ഉ​പ​മി​ച്ചു​കൊ​ണ്ടു​ള്ള​ ​ഫേ​സ്ബു​ക്ക് ​പോ​സ്റ്റ് ​ത​രൂ​ർ​ ​നി​രു​പാ​ധി​കം​ ​പി​ൻ​വ​ലി​ച്ച​തും​ ​കോ​ൺ​ഗ്ര​സി​നെ​ ​അ​മ്പ​ര​പ്പി​ച്ചു.​ ​പെ​രി​യ​യി​ൽ​ ​കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളാ​യ​ ​ശ​ര​ത് ​ലാ​ലി​ന്റെ​യും​ ​കൃ​പേ​ഷി​ന്റെ​യും​ ​ചി​ത്ര​ങ്ങ​ൾ​ ​പ​ങ്കു​ ​വ​ച്ചു​ള്ള​ ​ഓ​ർ​മ്മ​ക്കു​റി​പ്പി​ൽ​ ​അ​ദ്ദേ​ഹം,​ ​സി.​പി.​എ​മ്മി​നെ​തി​രാ​യ​ ​വി​മ​ർ​ശ​നം​ ​ഒ​ഴി​വാ​ക്കു​ക​യും​ ​ചെ​യ്തു.​ത​രൂ​രി​ന്റെ​ ​ലേ​ഖ​നം​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​എ​തി​രാ​ളി​ക​ൾ​ക്ക് ​അ​ടി​ക്കാ​നു​ള്ള​ ​ആ​യു​ധ​മാ​യെ​ന്ന് ​പ​റ​ഞ്ഞ​ ​മു​ര​ളീ​ധ​ര​ൻ,​ത​രൂ​ർ​ ​അ​ധി​കാ​ര​ത്തി​ന് ​പി​ന്നാ​ലെ​ ​പോ​കു​ന്ന​ ​ആ​ളാ​ണെ​ന്ന് ​താ​ൻ​ ​ക​രു​തു​ന്നി​ല്ലെ​ന്ന് ​കൂ​ടി​ ​പ​റ​ഞ്ഞ​പ്പോ​ൾ​ ​വി​മ​ർ​ശ​ന​ത്തി​ന്റെ മു​ന​യൊ​ടി​ഞ്ഞു.


ത​രൂ​രി​നെ​ ​എ​ഴു​തി
ത​ള്ളാ​നാ​വി​ല്ല

കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ ​സ്ഥാ​ന​ത്തേ​ക്ക് ​മ​ത്സ​രി​ക്കു​ന്ന​ ​സ​മ​യ​ത്ത് ​ത​രൂ​രി​ന് ​കി​ട്ടി​യ​ ​സ്വീ​കാ​ര്യ​ത​യും​ ​കേ​ര​ള​ത്തി​ലെ​ ​സ​മു​ദാ​യ​ ​സം​ഘ​ട​ന​ക​ളു​മാ​യി​ ​ത​രൂ​ർ​ ​ഉ​ണ്ടാ​ക്കി​യ​ ​മൈ​ത്രി​യും​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വം​ ​മ​റ​ന്നി​ട്ടി​ല്ല.​ ​ത​രൂ​രി്ന് ​രാ​ഷ്ട്രീ​യ​ത്തി​ന് ​അ​തീ​ത​മാ​യി​ ​ഇ​ട​തു​പ​ക്ഷ​ ​പാ​ർ​ട്ടി​ക​ളി​ൽ​ ​നി​ന്ന് ​ല​ഭി​ക്കു​ന്ന​ ​പി​ന്തു​ണ​യും​ ​എ​ലൈ​റ്റ് ​ക്ളാ​സി​നി​ട​യി​ൽ​ ​അ​ദ്ദേ​ഹ​ത്തി​നു​ള്ള​ ​സ്വാ​ധീ​ന​വും​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വം​ ​കു​റ​ച്ചു​ ​കാ​ണു​ന്നി​ല്ല.​ ​പ്ര​കോ​പ​ന​ത്തി​ന്റെ​ ​വ​ഴി​ ​വി​ട്ട് ​അ​നു​ന​യ​ത്തി​ന്റെ​ ​പാ​ത​ ​പാ​ർ​ട്ടി​ ​നേ​തൃ​ത്വം​ ​കൈ​ക്കൊ​ള്ളു​ന്ന​തും​ ​അ​തി​നാ​ലാ​ണ്.

​നി​ല​പാ​ട് തി​രു​ത്തു​മെ​ന്ന് പ്ര​തീ​ക്ഷ

​കെ​-​റെ​യി​ൽ​ ​വി​ഷ​യ​ത്തി​ലെ​ന്ന​ ​പോ​ലെ​ ​വ്യ​വ​സാ​യ​ ​സൗ​ഹൃ​ദ​ ​വ​ള​ർ​ച്ച​യി​ലെ​ ​നി​ല​പാ​ടും​ ​ശ​ശി​ ​ത​രൂ​ർ​ ​എം.​പി​ ​തി​രു​ത്തു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ. ത​രൂ​ർ​ ​ആ​ദ്യം​ ​കെ​-​റെ​യി​ലി​നെ​ ​അ​നു​കൂ​ലി​ച്ച​പ്പോ​ൾ​ ​കാ​ര്യ​ങ്ങ​ൾ​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്തി​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​അ​ദ്ദേ​ഹം​ ​നി​ല​പാ​ട് ​തി​രു​ത്തി.​ ​ഇ​പ്പോ​ഴ​ത്തെ​ ​വി​ഷ​യ​ത്തി​ലും​ ​അ​ദ്ദേ​ഹ​വു​മാ​യി​ ​സം​സാ​രി​ക്കും.
-വി.​ഡി.​സ​തീ​ശ​ൻ
പ്ര​തി​പ​ക്ഷ​നേ​താ​വ്

ന​ല്ല​ ​ഉ​പ​ദേ​ശം​ ​കൊ​ടു​ത്തി​ട്ടു​ണ്ട്

ത​രൂ​രി​ന്റേ​ത് ​പാ​ർ​ട്ടി​ ​നി​ല​പാ​ട​ല്ല. ​വ്യ​ക്തി​പ​ര​മാ​യ​ ​അ​ഭി​പ്രാ​യ​മാണ്. ത​രൂ​രി​ന് ​ന​ല്ല​ ​ഉ​പ​ദേ​ശം​ ​കൊ​ടു​ത്തി​ട്ടു​ണ്ട്.​ ​പാ​ർ​ട്ടി​ ​തീ​രു​മാ​ന​മാ​ണ് ​ഔ​ദ്യോ​ഗി​കം.​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​സ​മി​തി​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കേ​ണ്ട​ത് ​ഹൈ​ക്ക​മാ​ൻ​ഡാ​ണ്.​ ​
-കെ.​ ​സു​ധാ​ക​ര​ൻ
കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ്‌​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA