SignIn
Kerala Kaumudi Online
Friday, 23 October 2026 10.27 AM IST

കേരളത്തിന് വേണ്ടത് നിക്ഷേപ സാഹചര്യം

d

തിരുവനന്തപുരം: കേരളത്തിന് ആവശ്യം നിക്ഷേപങ്ങളാകർഷിക്കാൻ അനുയോജ്യമായ അടിസ്ഥാന സൗകര്യവികസനമാണെന്ന് ഇന്നലെ സമാപിച്ച കേരള ഇക്കണോമിക് കോൺഫറൻസ്. സ്ത്രീകളിലെ തൊഴിലില്ലായ്മ കേരളം നേരിടുന്ന പ്രശ്നമാണ്. സംസ്ഥാന വികസനത്തിന് സർക്കാരും നയരൂപീകരണസംവിധാനങ്ങളും കൈകോർക്കണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. സമാപന ചടങ്ങിൽ മുൻ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്,മുൻ ആസൂത്രണ കമ്മിഷൻ അംഗം സി.പി.ജോൺ,അനുപമ രാമചന്ദ്രൻ,പ്രൊഫ. ആൽവിൻ പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫ. എം.എ.ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. സണ്ണി പി. കപിക്കാട് പ്രൊഫസർ കുഞ്ഞാമൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. വിനോജ് എബ്രഹാം,ഡോ.ശ്യാംപ്രസാദ്,ഡോ.ഗോഡ്വിൻ,ഡോ. ക്രിസ്റ്റാബെൽ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: L
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA