
തിരുവനന്തപുരം: റെഡിമിക്സ് കോൺക്രീറ്റ് യൂണിറ്റുകളിൽ സംസ്ഥാന വ്യാപകമായി ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം നടത്തിയ റെയ്ഡിൽ പത്തു കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തി. 49 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. 56 കോടി രൂപയുടെ ഇടപാടുകൾ മറച്ചുവച്ചതിലൂടെയാണ് 10 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയത്. നികുതിയും പിഴയും അടപ്പിക്കുന്നതിനൊപ്പം മറ്റ് നടപടികളും സ്വീകരിക്കുമെന്ന് ജി.എസ്.ടി കമ്മിഷണർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |