SignIn
Kerala Kaumudi Online
Friday, 23 October 2026 1.25 PM IST

അനധികൃത ഖനനം: സി.പി.എം ജില്ലാ സെക്രട്ടറിക്കും മകനുമെതിരെ അന്വേഷണം

d

ഇടുക്കി: അനധികൃത ഖനനം നടത്തിയെന്ന പരാതിയിൽ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിക്കും മകനും മരുമകനുമെതിരെ അന്വേഷണം. ഉടുമ്പൻചോലയിലെ വിവിധ വില്ലേജുകളിൽ നിന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, മകൻ അമൽ മരുമകൻ സജിത്ത് എന്നിവർ അനധികൃതമായി പറ ഖനനം നടത്തിയെന്നും, മണ്ണ് കടത്തിയെന്നുമാണ് പരാതി. 'ജീവനിൽ പേടിയുള്ള പൊതുപ്രവർത്തകൻ" എന്ന പേരിൽ രേഖാ മൂലം നൽകിയ പരാതിയിൽ ഇടുക്കി ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഡിസംബർ 11നാണ് നൽകിയ പരാതി അന്വേഷിക്കാൻ തഹസിൽദാർമാർക്കും അതത് വില്ലേജ് ഓഫിസർമാർക്കും കളക്ടർ നിർദ്ദേശം നൽകി. ജില്ലയിലെ അനധികൃത ഖനനം അന്വേഷിക്കാൻ സബ് കളക്ടർമാർക്കും നിർദ്ദേശം നൽകി. സെപ്തംബറിൽ സജിത്ത് അനധികൃത ഖനനം നടത്തിയെന്നും സർക്കാർ പുറമ്പോക്ക് ഭൂമിയിലെ പാറ പൊട്ടിച്ച് കടത്തിയെന്നും ജില്ലാ ജിയോളജിസ്റ്റ് കളക്ടർക്ക് റിപ്പോർട്ട് നൽകിയെങ്കിലും നടപടിയുണ്ടായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA