SignIn
Kerala Kaumudi Online
Friday, 23 October 2026 4.42 PM IST

ബ്രൂവറി ആരോപണം ഉന്നയിച്ചിട്ട് ഓടിയൊളിക്കുന്നത് ശരിയല്ല:മന്ത്രി രാജേഷ്

ssss

തിരുവനന്തപുരം:എലപ്പുള്ളി മദ്യ നിർമ്മാണ വിഷയത്തിൽ സംവാദത്തിൽ നിന്ന് എങ്ങനെ ഒഴിയാമെന്ന് മുൻപ്രതിപക്ഷ നേതാവും പ്രതിപക്ഷനേതാവും കാരണം കണ്ടുപിടിക്കുകയാണെന്ന് മന്ത്രി എം.ബി. രാജേഷ്. ആരോപണം ഉന്നയിച്ചിട്ട് ഓടിയൊളിക്കുന്നത് ശരിയല്ല. ആദ്യം വാർത്താസമ്മേളനം നടത്തിയത് മുൻപ്രതിപക്ഷനേതാവാണ്. ഉന്നയിച്ച ആരോപണങ്ങളിൽ അദ്ദേഹവുമായല്ലേ സംവാദം വേണ്ടതെന്ന് മന്ത്രി ചോദിച്ചു.
സംവാദത്തിൽ പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠനുൾപ്പെടെ മൂന്നു പേരും പങ്കെടുക്കുന്നതിലും സന്തോഷമാണ്. കർണാടകത്തിൽ നാൽപത്തി അഞ്ചാമത് ബ്രൂവറി സ്ഥാപിക്കുന്നതിന് അവിടത്തെ കോൺഗ്രസ് സർക്കാർ സ്വകാര്യ കമ്പനിയുമായി ധാരണയായി. അവിടെ വരാം, ഇവിടെ പറ്റില്ല എന്നാണ് കോൺഗ്രസ് നിലപാട്. കേരളത്തിൽ സംരംഭങ്ങളും തൊഴിലും നിക്ഷേപങ്ങളും വരരുതെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും എം.ബി. രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA