SignIn
Kerala Kaumudi Online
Friday, 23 October 2026 1.25 PM IST

യുവാക്കൾ ജങ്ക് ഫുഡിന് പിന്നാലെ, അരിയോട് നോ പറഞ്ഞ് മലയാളി

d

കൊച്ചി: പ്രായ വ്യത്യാസമില്ലാതെ മലയാളികൾ അരിയാഹാരം കുറയ്‌ക്കുന്നു. അരി അമിത വണ്ണത്തിനും പ്രമേഹത്തിനും കാരണമാകുന്നെന്ന പ്രചാരണമാണ് ഇതിനു പിന്നിലെന്ന് ആരോഗ്യ വിദഗ്‌ദ്ധരും ഡയറ്റീഷ്യന്മാരും പറയുന്നു.

ഇക്കാര്യത്തിൽ ഗ്രാമ- നഗര വ്യത്യാസമില്ലെന്ന് കേന്ദ്ര സ്റ്റാറ്റിസ്‌റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഗ്രാമങ്ങളിൽ ഒരാൾ പ്രതിമാസം ഉപയോഗിച്ചിരുന്ന അരിയുടെ അളവിൽ 10 വർഷത്തിനിടെ ഒന്നര മുതൽ രണ്ട് കിലോയുടെയും നഗരങ്ങളിൽ ഒന്നര കിലോയുടെയും കുറവുണ്ടായി.

15 വർഷത്തിനിടെ അരി വില്പന 60 ശതമാനം കുറഞ്ഞതായി മില്ലുടമകൾ ചൂണ്ടിക്കാട്ടിയിരുന്നു. മട്ട അരിയിൽ നിറം ചേർക്കുന്നെന്ന പ്രചാരണവും അരിയോടുള്ള അകൽച്ചയ്‌ക്ക് കാരണമായി. മൂന്നുനേരം അരിയാഹാരം കഴിച്ചിരുന്ന ഏറെപ്പേരും ചില നേരങ്ങളിൽ ഗോതമ്പ്, റവ ആഹാരങ്ങളിലേക്ക് തിരിഞ്ഞു.

നിരവധിപ്പേർ ഇല വർഗങ്ങളിലേക്കും ചെറു ധാന്യങ്ങളിലേക്കും തിരിഞ്ഞു. യുവാക്കളിലൊരു വിഭാഗം, യോഗ ചെയ്യുന്നവർ, 60നു മുകളിലുള്ളവർ, പ്രമേഹ രോഗികൾ എന്നീ വിഭാഗങ്ങളാണ് ഇക്കാര്യത്തിൽ മുന്നിൽ. രണ്ടു വർഷത്തിനിടെ കൊച്ചിയിലെ ഇള ഗ്രീൻസ് എന്ന സ്ഥാപനം കൊച്ചിയിൽ മാത്രം വിറ്റത് 15 ടണ്ണിലേറെ ഇല വർഗങ്ങളാണ്.

 ഭക്ഷണ രീതി മാറി

കേരളത്തിലെ തൊഴിൽ രീതികളിൽ (വർക്ക് കൾച്ചർ) മാറ്റം വന്നതോടെ നിരവധിപ്പേർ ഒരു നേരത്തെ ഭക്ഷണമെങ്കിലും പുറത്തു നിന്നാക്കുകയോ ഓൺലൈനിലൂടെ ഓർഡർ ചെയ്യുകയോ ചെയ്യുന്നു. ഇത്തരക്കാർക്ക് ജങ്ക് ഫുഡിനോടും വറുത്തതും പൊരിച്ചതുമായ വിഭവങ്ങളോടും താത്പര്യമേറി. സാൻഡ്‌വിച്ച്, ബർഗർ, റോൾ വിഭവങ്ങൾ, കുഴിമന്തി, അൽഫാം, വിവിധതരം പൊരിച്ച വിഭവങ്ങൾ എന്നിവ നിത്യോപയോഗ വിഭവങ്ങളായി.


പ്രിയമേറിയ ഇല വർഗം

ബ്രൊക്കോളി
കെയ്ൽ
ലെറ്റ്യൂസ്
സ്വിസ് ചാർഡ്

പാലക്

പ്രിയമേറിയ മില്ലറ്റുകൾ

തിന
റാഗി
വരക്
ചാമ
മണിച്ചോളം
കുതിരവാലി

ജിമ്മുകളിൽ നിന്നുൾപ്പെടെയുള്ള നിർദ്ദേശങ്ങളും മറ്റ് വ്യാപക പ്രചാരണങ്ങളും അരിയാഹാരം കുറയുന്നതിന് ഒരു പരിധി വരെ കാരണമായിട്ടുണ്ട്.
ഡോ. മഞ്ജു പി.ജോർജ്,​
ചീഫ് ഡയറ്റീഷ്യൻ
വി.പി.എസ് ലേക്‌ഷോർ, കൊച്ചി

അരിയാഹാരം കുറച്ച് ജങ്ക് ഫുഡ് കൂട്ടിയിട്ട് കാര്യമില്ല. ചോറിനൊപ്പം ഇലക്കറികൾ വർദ്ധിപ്പിക്കുകയും മറ്റുമാകാം.
രജന രാജൻ,​
സീനിയർ ഡയറ്റീഷ്യൻ
ആസ്റ്റർ മെഡ്‌സിറ്റി, കൊച്ചി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA