SignIn
Kerala Kaumudi Online
Friday, 23 October 2026 1.25 PM IST

പി.എസ്.സി ശമ്പള വർദ്ധന റദ്ദാക്കണം: എ.ഐ.ടി.യു.സി

eeee

തിരുവനന്തപുരം: പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വൻതോതിൽ വർദ്ധിപ്പിച്ച നടപടി റദ്ദാക്കണമെന്ന് എ.ഐ.ടി.യുസി സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു. സർക്കാർ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വിവിധ മേഖലകളിലെ തൊഴിലാളികളുടെ ന്യായമായ വേതന വർദ്ധന നിഷേധിക്കുകയാണ്. അതേസമയം പി.എസ്.സി അംഗങ്ങൾക്ക് വാരിക്കോരി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത് അനുചിതവും ഇടതുപക്ഷ സർക്കാരിന് യോജിച്ചതുമല്ല. വർഷം നാലു കോടിയുടെ അധിക ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ്‌ ടി.ജെ. ആഞ്ചലോസും ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രനും ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA