SignIn
Kerala Kaumudi Online
Sunday, 25 October 2026 2.26 AM IST

ജ്ഞാനപ്പാന പുരസ്‌കാരം പ്രൊഫ.കെ.പി.ശങ്കരന്

news-photo-

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്‌കാരം സാഹിത്യനിരൂപകനും അദ്ധ്യാപകനുമായ പ്രൊഫ.കെ.പി.ശങ്കരന്.

മലയാള ഭാഷയ്‌ക്കും ഭക്തി സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണിത്. 50,001 രൂപയും ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്‌ത പത്ത് ഗ്രാം സ്വർണപ്പതക്കവും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പൂന്താനത്തിന്റെ ജന്മദിനമായ മാർച്ച് 3ന് വൈകിട്ട് 5ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്‌കാരം നൽകും.

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ,മല്ലിശേരി പരമേശൻ നമ്പൂതിരിപ്പാട്,കവി രാധാകൃഷ്ണൻ കാക്കശ്ശേരി,ഡോ.വി.ആർ.മുരളീധരൻ എന്നിവരുൾപ്പെട്ടതാണ് പുരസ്‌കാര നിർണയ സമിതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA