SignIn
Kerala Kaumudi Online
Sunday, 25 October 2026 2.26 AM IST

ഇനി എടുക്കാൻ വായ്പയില്ല; ചെലവിന് കേന്ദ്രം തരണം, മാർച്ചിൽ വേണം 26000 കോടി

READ ENGLISH VERSION
e

തിരുവനന്തപുരം:സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് എത്തും മുമ്പേ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിലെ അവസാന തുകയും കേരളം കടമെടുക്കുന്നു. അവശേഷിക്കുന്ന തുകയായ 1920കോടി ചൊവ്വാഴ്ച കടമെടുക്കും. ജീവനക്കാർക്ക് ശമ്പളം കൊടുക്കാനും ക്ഷേമപെൻഷൻ ഗഡു നൽകാനുമാണ് ഈ തുക വിനിയോഗിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ച് ഒന്നിന് ശമ്പളം മുടങ്ങിയത് സർക്കാരിന് നാണക്കേട് ഉണ്ടാക്കിയിരുന്നു. അതൊഴിവാക്കാനാണ് ഇക്കുറി അവസാനത്തെ കടവും നേരത്തേ വാങ്ങുന്നത്.

കഴിഞ്ഞ മാർച്ചിൽ മൊത്തം ചെലവിലേക്കായി 26000 കോടിയാണ് ആവശ്യമായി വന്നത്. ഒടുവിൽ കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ഇക്കുറിയും വായ്പയെടുക്കാൻ കേന്ദ്രസർക്കാർ അനുവാദം നൽകിയില്ലെങ്കിൽ കാര്യങ്ങൾ കുഴയും. കേന്ദ്രബഡ്ജറ്റിൽ 24000കോടിരൂപയുടെ സ്പെഷ്യൽ പാക്കേജ് ആവശ്യപ്പെട്ടുവെങ്കിലും കേന്ദ്രം അനുവദിച്ചില്ല.

കഴിഞ്ഞ ഏതാനും വർഷങ്ങളായി സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും ക്ഷാമബത്തയും ക്ഷാമ ആശ്വാസവും അടക്കം ലഭിക്കാനുള്ള നിരവധി ആനുകൂല്യങ്ങൾ തടഞ്ഞ് വച്ചിരിക്കുകയാണ്. ആറു ഗഡു ക്ഷാമബത്തയും ക്ഷാമാശ്വാസവും കുടിശികയാണ്. കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തിന്റെ കുടിശിക നൽകിയതുമില്ല. കഴിഞ്ഞ പെൻഷൻ പരിഷ്‌കരണത്തിന്റെ നാലാം ഗഡു പെൻഷൻകാർക്ക് കൊടുക്കാൻ ഉത്തരവിറങ്ങിയെങ്കിലും പണം ലഭിച്ചില്ല.

പ്രതിസന്ധി ഇത്രയും രൂക്ഷമായിരിക്കുമ്പോഴും

ഇഷ്ടക്കാർക്ക് വാരിക്കോരി കൊടുക്കുകയാണ്. പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളത്തിൽ ലക്ഷത്തിലേറെ വർദ്ധനയാണ് വരുത്തിയത്. പ്ലീഡർമാരുടെ ശമ്പളവും ഉയർത്തി.

പലവഴിക്ക് നെട്ടോട്ടം

# വൈദ്യുതി മേഖലയിലെ പരിഷ്ക്കരണത്തിന്റെ പേരിൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 0.5% വായ്പയെടുക്കാൻ അനുമതി നൽകാമെന്ന് കേന്ദ്രം നേരത്തെ ഉറപ്പ് നൽകിയിട്ടുണ്ട്. അത് അനുവദിച്ചാൽ 5500കോടി ലഭിക്കും.

# ട്രഷറിയിലെ നീക്കിയിരുപ്പിന്റെ ഉറപ്പിൽ 10000കോടിയോളം എടുക്കാനാകും. അതിന് മുകളിലെ ചെലവിന് പണം കണ്ടെത്താനാണ് ശ്രമിക്കുന്നത്. നികുതിവരുമാനം, യൂണിവേഴ്സിറ്റികൾ, തദ്ദേശസ്ഥാപനങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങൾ തുടങ്ങിയ സർക്കാർ അനുബന്ധ സ്ഥാപനങ്ങളിലെ പെൻഷൻ ഫണ്ടുൾപ്പെടെയുള്ളവയിലെ നീക്കിയിരുപ്പ്, പങ്കാളിത്ത പെൻഷൻ ഫണ്ടിൽ നിന്നുള്ള അധിക വായ്പ എന്നിവയിലൂടെ പണം കണ്ടെത്താമെന്നാണ് പ്രതീക്ഷ. അങ്ങനെയായാലും കേന്ദ്രം വായ്പ അനുവദിക്കാതെ കാര്യങ്ങൾ സുഗമമായി നീങ്ങില്ല.

#മാർച്ചിലെ പ്രതീക്ഷിത ചെലവ്

(തുക കോടിയിൽ)

ശമ്പളപെൻഷൻ.................................... 5689

സാമൂഹ്യപെൻഷൻ,,,,,,,,,,,,,,,,,,,,,,,,,,,,,,, 820

വായ്പാ ഗഡു, പലിശ......................... 6200

കരാറുകാരുടെ കുടിശിക................... 3000

ദൈനംദിനആവശ്യം.............................4000

പ്ളാൻ ഫണ്ട്......................................... 7500

മൊത്തം................................................. 26000

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA