SignIn
Kerala Kaumudi Online
Sunday, 25 October 2026 2.26 AM IST

പണിമുടക്കിയവർക്ക് 'പണി ' കൊടുക്കാൻ കെ.എസ്.ആർ.ടി.സി

kaaa

തിരുവനന്തപുരം: മാസാദ്യം ശമ്പളം ആവശ്യപ്പെട്ട് സമരം നടത്തിയവരോട് പ്രതികാര നടപടിയുമായി കെ.എസ്.ആർ.ടി.സി. പണിമുടക്കിയവരുടെ ഈ മാസത്തെ ശമ്പളം വൈകിപ്പിക്കാൻ യൂണിറ്റ് അധികാരികൾക്ക് ചീഫ് അക്കൗണ്ട് ഓഫീസർ നിർദ്ദേശം നൽകി.

പണിമുടക്ക് ദിവസത്തെ ഡയസ്‌നോണിന് പുറമേയാണിത്. കെ.എസ്.ആർ.ടി.സിയിൽ പതിവായി ശമ്പളം വൈകുന്നതിനെതിരെ ടി.ഡി.എഫാണ് സംസ്ഥാന വ്യാപകമായി സമരം നടത്തിയത്. പണിമുടക്കിയവരുടെ ശമ്പള ബിൽ പ്രത്യേകം തയ്യാറാക്കാനാണ് ഉത്തരവ്. സ്‌പാർക്ക് സെല്ലിന്റെ അനുമതി ലഭിച്ച ശേഷമേ അനുവദിക്കാവൂയെന്നും യൂണിറ്റ് അധികാരികളോടും സോണൽ മേധാവികളോടും രേഖാമൂലം അറിയിച്ചിട്ടുണ്ട്.

അതേസമയം പണിമുടക്കാത്തവരുടെ ശമ്പള ബില്ലുകൾ കൃത്യസമയത്ത് നൽകണമെന്നാണ് നിർദ്ദേശം. മന്ത്രിയുടെ ആവശ്യപ്രകാരമാണ് പണിമുടക്കിയവർക്കുള്ള ഈ പണിയെന്നാണ് ജീവനക്കാരുടെ ആരോപണം. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരം തുടങ്ങുമെന്ന് ടി.ഡി.എഫ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA