
ന്യൂഡൽഹി: മണാലി യാത്രാനുഭവം പങ്കുവച്ച് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ കോഴിക്കോട് നാദാപുരം സ്വദേശി നബീസുമ്മയെ വിമർശിച്ച മതപണ്ഡിതൻ ഇബ്രാഹിം സഖാഫിയെ പിന്തുണച്ച് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം അബൂബക്കർ മുസലിയാർ.
സ്ത്രീകൾ യാത്ര ചെയ്യുമ്പോൾ പിതാവോ ഭർത്താവോ മകനോ ഒപ്പമുണ്ടാകുന്നതാണ് നല്ലത്. ഭാര്യയെ ഒറ്റയ്ക്ക് വിടാൻ ഭർത്താക്കന്മാർ തയ്യാറാകുമോ. വിശ്വസ്തരായ ആളുകൾക്കൊപ്പം വിടാനാകും മിക്കവർക്കും താത്പര്യമെന്നും കാന്തപുരം പറഞ്ഞു. 25 വർഷം മുമ്പ് ഭർത്താവ് മരിച്ച നബീസുമ്മ വീട്ടിലിരിക്കണമെന്ന് ഇബ്രാഹിം സഖാഫി പറഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |