
തിരുവനന്തപുരം: പി.സി.ചാക്കോ രാജിവച്ച ഒഴിവിൽ തോമസ് കെ.തോമസിനെ എൻ.സി.പി അദ്ധ്യക്ഷനാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ എ.കെ.ശശീന്ദ്രൻ പക്ഷത്തിന്റെ തീരുമാനം.
എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ ആരാകണമെന്ന അഭിപ്രായം ആരായാൻ 25 ന് ദേശീയ ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് ഫൈസൽ , ജാവ്ദേക്കർ എന്നിവർ എത്തുന്നുണ്ട്.ഈ സാഹചര്യത്തിൽ
ഇന്നലെ ചേർന്ന യോഗത്തിലാണ് തോമസ് കെ.തോമസിനെ അധ്യക്ഷനാക്കുന്നതിൽ വിട്ടുവീഴ്ചവേണ്ടെന്ന തീരുമാനം ഉണ്ടായത്.
പി.സി.ചാക്കോ നിർദ്ദേശിക്കുന്ന ആളിനെ സംസ്ഥാന പ്രസിഡന്റ് ആക്കാനുള്ള തീരുമാനം ഉണ്ടായാൽ കടുത്ത നിലപാടിലേക്ക് പോകാനാണ് ധാരണ.
പി.സി.ചാക്കോ രാജിവച്ചതോടെ നോമിനേറ്റ് ചെയ്ത സംസ്ഥാന കമ്മിറ്റി ഇല്ലാതായി. തിരഞ്ഞെടുക്കപ്പെട്ട ജില്ലാ കമ്മിറ്റികൾ മാത്രമാണ് നിലവിലുള്ളത്. ഇവരിൽ നിന്നും അഭിപ്രായ രൂപീകരണം നടത്തിയാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടത്. അതിന് വിഭിന്നമായി പി.സി.ചാക്കോയുടെ നോമിനിയെ അവരോധിക്കാൻ അനുവദിക്കേണ്ടെന്നാണ് ശശീന്ദ്രൻ പക്ഷത്തിന്റെ നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |