SignIn
Kerala Kaumudi Online
Sunday, 25 October 2026 2.26 AM IST

തൃണമൂൽ നേതാക്കൾ തങ്ങളെ സന്ദർശിച്ചു

da

മലപ്പുറം: തൃണമൂൽ കോൺഗ്രസിന്റെ ദേശീയനേതാക്കളും എം.പിമാരുമായ ഡെറിക് ഒബ്രിയൻ, മെഹുവ മൊയ്ത്ര എന്നിവർ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ സംസ്ഥാന കൺവീനർ പി.വി. അൻവറിനൊപ്പമാണ് പാണക്കാട്ടെത്തിയത്. ടി.എം.സി മുഖ്യദേശീയ വക്താവും രാജ്യസഭയിലെ പാർലമെന്ററി പാർട്ടി നേതാവുമാണ് ഡെറിക് ഒബ്രിയൻ. ഇന്ന് രാവിലെ 10ന് മഞ്ചേരിയിൽ നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതാണ് ഇരുവരും.

സൗഹൃദ സന്ദർശനമാണ് നടന്നതെന്ന് ഇരുകൂട്ടരും പറഞ്ഞു. യു.ഡി.എഫ് പ്രവേശനം ആഗ്രഹിക്കുന്ന അൻവറിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. 27ന് യു.ഡി.എഫ് യോഗം നടക്കുന്ന സാഹചര്യത്തിൽ കൂടിയാണ് അൻവറിന്റെ നീക്കം.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA