SignIn
Kerala Kaumudi Online
Friday, 23 October 2026 7.35 AM IST

6 വർഷം; കാട്ടാനകൾ കവർന്നത് 110 ജീവൻ, ഈ വർഷം കൊല്ലപ്പെട്ടത് 10പേർ

d

മലപ്പുറം: കാട്ടാനകളുടെ ആക്രമണത്തിൽ സംസ്ഥാനത്ത് ആറ് വർഷത്തിനിടെ പൊലിഞ്ഞത്
110 ജീവൻ. പരിക്കേറ്റത് 160 പേർക്ക്. കൂടുതൽ മരണങ്ങളുണ്ടായത് പാലക്കാട് ജില്ലയിൽ- 26. ഇടുക്കിയിൽ 23. വയനാട്ടിൽ 20. ഇന്നലെ കണ്ണൂർ ആറളം ഫാമിൽ കാട്ടാന ചവിട്ടിക്കൊന്ന ദമ്പതികളടക്കം ഈ വർഷം ഇതുവരെ കൊല്ലപ്പെട്ടത് പത്തുപേർ. മലപ്പുറം, ഇടുക്കി, വയനാട്, കണ്ണൂർ രണ്ടുവീതം. തിരുവനന്തപുരം, തൃശൂർ ഒന്നുവീതം. 273
പഞ്ചായത്തുകൾ/മുനിസിപ്പാലിറ്റികൾ വന്യജീവി സംഘർഷ ബാധിത പ്രദേശങ്ങളാണ്. ഇതിൽ 30 എണ്ണം ഹോട്ട് സ്‌പോട്ടുകൾ.

വന്യജീവി ആക്രമണം തടയാനുള്ള പല പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് കാട്ടാനയാക്രമണം ഉൾപ്പെടെ വർദ്ധിക്കാൻ കാരണം. 2024 ഫെബ്രുവരി 10ന് വയനാട് പടമലയിൽ വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയ കാട്ടാന പനച്ചിൽ അജീഷിന്റെ (45) ജീവനെടുത്ത് ഒരുവർഷം പിന്നിട്ടിട്ടും ഇവിടത്തെ ആനവേലി (ക്രാഷ് ഗാർഡ്)​ നിർമ്മാണത്തിന് വേഗത വന്നിട്ടില്ല. 2019ൽ ആരംഭിച്ച പദ്ധതിയാണിത്. അജീഷിന്റെ മരണത്തെത്തുടർന്ന് പദ്ധതി ഉടൻ പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം.



കർമ്മപദ്ധതിയിൽ പ്രതീക്ഷ
കാട്ടാനയാക്രമണം വർദ്ധിച്ച സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ചേർന്ന വനംവകുപ്പ് ഉന്നതതല യോഗം കർമ്മ പദ്ധതികൾക്ക് രൂപം നൽകി

സൗരോർജ വേലികളുടെ നിർമ്മാണ വേഗം കൂട്ടും. ഭക്ഷണവും വെള്ളവും വനത്തിനുള്ളിൽ ഉറപ്പുവരുത്തും. ആനത്താരകളിലും സ്ഥിരം സഞ്ചാര പാതകളിലും നിരീക്ഷണം ശക്തമാക്കും

സ്ഥിരം പ്രശ്നപ്രദേശങ്ങളിൽ സന്നദ്ധ പ്രതികരണ സേന രൂപീകരിക്കും. ഹോട്ട്സ്പോട്ടുകളിൽ പ്രത്യേക നിരീക്ഷണം

കാട്ടാന ആക്രമണത്തിൽ

പരിക്കേറ്റവർ, മരിച്ചവർ

(2020 മുതൽ)
2020........................ 35, 18
2021........................ 22, 29
2022........................ 46, 24
2023............. .......... 23, 17
2024........................ 32, 12
2025 (ഇതുവരെ)...2, 10

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA