SignIn
Kerala Kaumudi Online
Friday, 23 October 2026 1.31 PM IST

ദുരന്തബാധിതർക്ക് വീട് ഉടൻ: മന്ത്രി രാജൻ

d

തൃശൂർ: ദുരന്ത ബാധിതരായവർക്ക് വീട് ഈ സാമ്പത്തിക വർഷം തന്നെ നൽകുമെന്നും ആശങ്ക വേണ്ടെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. ദുരന്തബാധിതരെ ചേർത്തുപിടിക്കലാണ് സർക്കാർ നയം. വീടുകളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ തീരുമാനമെടുത്തിട്ടില്ല. കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമുൾപ്പെട്ട ഡി.ഡി.എം.എയുടെ നിർദ്ദേശപ്രകാരം ദുരന്തം നേരിട്ട് ബാധിച്ച 242 പേരുടെ ലിസ്റ്റാണ് ആദ്യം പുറത്തിറക്കിയത്. ജോൺ മത്തായിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ നോ ഗോ സോണിൽ ഉൾപ്പെട്ടവരുടെ ലിസ്റ്റ് ഇന്നോ നാളെയോ പ്രഖ്യാപിക്കും. ദുരന്തബാധിതരായ എല്ലാവർക്കും വീട് നൽകും.

കോടതി ഇടപെടലിൽ രണ്ടരമാസത്തെ സാങ്കേതിക വൈകലൊഴിച്ചാൽ സർക്കാരിന്റെ ഭാഗത്ത് നിന്നും അലംഭാവമുണ്ടായിട്ടില്ല. ദുരന്തബാധിതർക്ക് സമരം നടത്താൻ അവകാശമുണ്ട്.

വീട് നിർമ്മിക്കാൻ ഒരു രൂപ പോലും കേന്ദ്രം നൽകിയിട്ടില്ല. ഇതിനെതിരെ ജനവികാരം ഉയരണമെന്നും മന്ത്രി പറഞ്ഞു.

 സർക്കാരിന്റെ ലക്ഷ്യം ടൂറിസം: ആക്ഷൻ കമ്മിറ്റി

ഉരുൾ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് പകരം ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് സർക്കാർ ലക്ഷ്യമെന്ന് ജനശബ്ദം ആക്ഷൻ കമ്മിറ്റി ചെയർമാൻ നസീർ ആലക്കൽ കുറ്റപ്പെടുത്തി. ദുരന്തബാധിതരുടെ പട്ടിക പ്രസിദ്ധീകരിക്കും മുമ്പ് ടൂറിസം മേഖലയിൽ വൈദ്യുതി എത്തിക്കാനാണ് സർക്കാർ ശ്രമിച്ചത്. ഏഴുമാസത്തോളമായി ലക്ഷ്യമില്ലാതെ അലയുകയാണ് ദുരന്തബാധിതർ. വാടക വീടുകൾ ഒഴിയാനും വാടക കൂട്ടി നൽകാനും ഉടമകൾ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഴുവൻ ദുരന്തബാധിതർരും വീട് ലഭിക്കും വരെ സമരം തുടരുമെന്ന് കൺവീനർ ഷാജിമോൻ ചൂരൽമല പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA