SignIn
Kerala Kaumudi Online
Friday, 23 October 2026 1.32 PM IST

കാട്ടാന ആക്രമണം: നടപടികൾക്ക് നിർദ്ദേശം

s

തിരുവനന്തപുരം: കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ തുടർനടപടികൾ ഏകോപിപ്പിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് മന്ത്രി എ.കെ.ശശീന്ദ്രൻ നിർദ്ദേശം നൽകി. ജില്ലാ കളക്ടറുമായി കൂടിയാലോചന നടത്തി അടിയന്തര നടപടി സ്വീകരിക്കണം. മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. ആറളം ഫാം 13-ാം ബ്ലോക്കിലെ കാട് വെട്ടിത്തെളിക്കുന്നതും ആനമതിൽ നിർമ്മാണവും വേഗത്തിലാക്കാൻ ട്രൈബ്സ് റിഹാബിലിറ്റേഷൻ ഡെവലപ്പ്മെന്റ് മിഷനോടും മന്ത്രി നിർദ്ദേശിച്ചു.

കാട്ടാനയെ വെടിവച്ചു

കൊല്ലണം: സണ്ണി ജോസഫ്

ഇരിട്ടി: ദമ്പതികളെ ചവിട്ടിക്കൊന്ന കാട്ടാനയെ വെടിവച്ചു ക്കൊല്ലണമെന്ന് സണ്ണി ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. 2020ൽ പട്ടിക വർഗ ഫണ്ട് ഉപയോഗപ്പെടുത്തി മതിൽ കെട്ടാൻ ഭരണാനുമതി ലഭിച്ചിരുന്നുവെന്നും മെല്ലെപ്പോക്ക് നയം കാരണം അത് നടപ്പിലാക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു. മനുഷ്യ ജീവൻ പന്താടുന്ന സാഹചര്യമാണിവിടെയെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പ് ഈ മേഖലയിൽ സജീവമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA