SignIn
Kerala Kaumudi Online
Friday, 23 October 2026 7.35 AM IST

മുഖ്യമന്ത്രിയെ തല്ലണമെന്ന് സുധാകരൻ

d

തൃശൂർ: ജനം പൊറുതിമുട്ടുമ്പോൾ പി.എസ്.സി അംഗങ്ങൾക്കും കെ.വി.തോമസ് ഉൾപ്പെടെയുള്ളവർക്കും വാരിക്കോരി ആനുകൂല്യം കൊടുക്കുന്ന മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും വലിച്ചിട്ട് തല്ലണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോമസ് മാഷിനെ കൊണ്ട് ജനത്തിനെന്താണ് ഗുണം. ഒരുപാട് പീഡിപ്പിക്കപ്പെടുന്നവരാണ് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും. അത് മറികടക്കണം. സർക്കാരിനെ പുറത്താക്കാൻ രംഗത്തിറങ്ങണം. പിണറായി എന്റെ നാട്ടുകാരനാണ്, കൂട്ടുകാരനല്ല. പിണറായിക്ക് പണം ദൗർബല്യമാണ്. അദ്ദേഹം എല്ലാം അടിച്ചുമാറ്റി കൊണ്ടുപോകുന്നത് മക്കൾക്കു വേണ്ടിയാണെന്നും സുധാകരൻ ആരോപിച്ചു. എട്ടര വർഷമായി ദുരിതമനുഭവിക്കുന്ന സർക്കാർ ജീവനക്കാർ ശക്തമായ പ്രതിഷേധമുയർത്തി വരികയാണെന്നും അടുത്ത തിരഞ്ഞെടുപ്പിൽ ഈ സർക്കാർ തുടച്ചുനീക്കപ്പെടുമെന്നും യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.സി.സുബ്രഹ്മണ്യൻ പറഞ്ഞു. റോജി എം.ജോൺ എം.എൽ.എ, സി.എം.പി നേതാവ് സി.പി.ജോൺ, ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ്, വി.എം.ഷൈൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA