
കോഴിക്കോട്: യു.ഡി.എഫ് മൂന്നാം തവണയും പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്ന ശശി തരൂർ എം.പിയുടെ പ്രസ്താവന ശരിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എൽ.ഡി.എഫും സി.പി.എമ്മും പറഞ്ഞ കാര്യങ്ങൾ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ശശി തരൂരിനെ പോലുള്ളവർക്കും പറയേണ്ടി വരികയായാണ്. വികസിത രാജ്യങ്ങളിലെ ജീവിത നിലവാരത്തിലേക്ക് 10–20 വർഷങ്ങൾ കൊണ്ട് കേരളത്തെ എത്തിക്കാൻ കഴിയുമെന്നാണ് എൽ.ഡി.എഫും സി.പി.എമ്മും ചൂണ്ടിക്കാട്ടുന്നത്. ജനകീയ പ്രശ്നങ്ങളിൽ ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ നിലപാട് സ്വീകരിക്കാൻ പ്രതിപക്ഷത്തിന് സാധിക്കുന്നില്ല. കൃത്യമായി കാര്യങ്ങൾ മനസിലാക്കി നിലപാട് വ്യക്തമാക്കുന്ന ശശി തരൂരിനെ പോലുള്ള ആളുകളെ കുറച്ചുകാണേണ്ടതില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |