SignIn
Kerala Kaumudi Online
Friday, 23 October 2026 8.19 AM IST

'റെയിൽവേ ഗാർഡും പൊലീസും വനിതകൾ"  ട്രോളിൽ മുങ്ങി, പി.കെ. ശ്രീമതി

e

കണ്ണൂർ: റെയിൽവേ ജോലികളിലെ സ്ത്രീ പ്രാതിനിധ്യം കേരളത്തിന്റെ സ്ത്രീമുന്നേറ്റമാണെന്ന് പറഞ്ഞ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതിക്കെതിരെ ട്രോൾമഴ. ട്രെയിൻ യാത്രയ്‌ക്കിടെ കണ്ട വനിതാ ഗാർഡ്, പ്ലാറ്റ്‌ഫോമിലെ സുരക്ഷാ ഉദ്യോഗസ്ഥ എന്നിവരെക്കുറിച്ചായിരുന്നു ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇവരുടെ ചിത്രം പങ്കുവച്ചാണ് കേരളത്തിന്റെ സ്ത്രീമുന്നേറ്റമാണെന്ന് ശ്രീമതി പോസ്റ്റിട്ടത്. ഇതിനെതിരെയായിരുന്നു ട്രോളുകൾ. റെയിൽവേ കേന്ദ്രത്തിന്റെ ഉടമസ്ഥതയിലാണെന്നാണ് ഭൂരിഭാഗം കമന്റുകളും. റെയിൽവേയെ പി.എസ്.സി ഏറ്റെടുത്തോ എന്നായിരുന്നു മറ്റൊരു പരിഹാസം.

കഴിഞ്ഞദിവസം അന്തരിച്ച സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസലിന്റെ വീട്ടിൽ പോയി കണ്ണൂരിലേക്ക് മടങ്ങുമ്പോഴുള്ള അനുഭവമാണ് ശ്രീമതി പങ്കുവച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA