
കോഴിക്കോട് : മോദി സർക്കാർ ഫാസിസ്റ്റല്ലെന്ന സി.പി.എം നിലപാട് തിരുത്തേണ്ടി വരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് ആശയങ്ങളിൽ നിന്ന് പ്രത്യയശാസ്ത്ര ഊർജ്ജം ഉൾക്കൊള്ളുന്നവരാണ് ആർ.എസ്.എസ്. ഈ ആശയങ്ങളാണ് നരേന്ദ്ര മോദി സർക്കാരിനെ നയിക്കുന്നതെന്നും ബിനോയ് വിശ്വം മാദ്ധ്യമങ്ങളോട് പറഞ്ഞു.
എന്തു കൊണ്ടാണ് സി.പി.എം ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് അവരോട് തന്നെ ചോദിക്കണം. സി.പി.എം കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ നയരേഖയിലാണ് മോദി സർക്കാർ ഫാസിസ്റ്റല്ലെന്ന പരാമർശമുണ്ടായത്. വയനാട് ചൂരൽമലയിൽ നടന്ന സമരം രാഷ്ട്രീയ പ്രേരിതമാണ്. സമരം വയനാടിന് ഗുണം ചെയ്യില്ല. വയനാട് ദുരന്തത്തിലെ പുനരധിവാസത്തിൽ രാഷ്ട്രീയം കലർത്തരുത്. കൊച്ചിയിലെ ഗ്ലോബൽ സമ്മിറ്റിലേതു പോലെ എൽ.ഡി.എഫ്, യു.ഡി. എഫ്, ബി.ജെ.പി ഒന്നിച്ചു നിൽക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |