
കൊച്ചി: രാഹുൽ ഗാന്ധിയെ കാണുന്നതിന് മുമ്പാണ് ശശി തരൂർ ഇപ്പോൾ പുറത്തുവന്ന അഭിമുഖം കൊടുത്തതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ടു തന്നെ പ്രതികരിക്കാൻ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോൾ അദ്ദേഹത്തോട് പാർട്ടിയിൽ ചേരണമെന്നും പാലക്കാട് നിൽക്കണമെന്നും പറഞ്ഞത് സത്യമാണ്. ആ സമയത്ത് പാർട്ടി അംഗമല്ലാതിരുന്നിട്ടും തരൂരിനെ എറണാകുളത്ത് നടന്ന കെ.പി.സി.സി സമ്പൂർണ സമ്മേളനത്തിലേക്ക് ക്ഷണിച്ചു. സോണിയാ ഗാന്ധി ഉണ്ടായിരുന്ന വേദിയിൽ അദ്ദേഹത്തെ ഇരുത്തി. അങ്ങനെയാണ് ശശി തരൂർ കോൺഗ്രസിലേക്ക് വന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഈ പാർട്ടിയിൽത്തന്നെ നിൽക്കേണ്ടതിലെ അനിവാര്യതകൊണ്ടാണല്ലോ അദ്ദേഹത്തെ നാലുതവണ കോൺഗ്രസ് എം.പിയാക്കിയത്. കേന്ദ്രമന്ത്രിയാക്കിയതും പത്തു വർഷമായി കോൺഗ്രസിന്റെ നാല് സ്ഥിരംസമിതിയംഗങ്ങളിൽ ഒരാളാക്കിയതും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |