
കണ്ണൂർ: കോൺഗ്രസ് വിട്ടാൽ ശശി തരൂർ അനാഥനാകില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്ക് പറഞ്ഞു. ഇത്രയും കാലം ശശി തരൂർ കോൺഗ്രസിൽ തുടർന്നത് തന്നെ അദ്ഭുതമാണ്. തരൂർ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയാൻ സി.പി.എമ്മിലേക്ക് സ്വീകരിക്കുന്നതിൻ തടസമില്ല. കോൺഗ്രസിൽ നിന്നും പലരെയും സി.പി.എം സ്വീകരിച്ചിട്ടുണ്ടെന്നും തോമസ് ഐസക്ക് കണ്ണൂർ നായനാർ അക്കാഡമിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |